Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightMarayoorchevron_rightവേനൽ ചൂട്; കാട്ടാനകൾ...

വേനൽ ചൂട്; കാട്ടാനകൾ പകൽസമയത്തും സംസ്ഥാന പാതയിൽ

text_fields
bookmark_border
വേനൽ ചൂട്; കാട്ടാനകൾ പകൽസമയത്തും സംസ്ഥാന പാതയിൽ
cancel

മറയൂർ: വേനൽചൂടിൽ വനമേഖല വരണ്ടു തുടങ്ങിയതോടെ വന്യ മൃഗങ്ങൾ റോഡിലും ജനവാസ മേഖലയിലും എത്തിത്തുടങ്ങി. കഴിഞ്ഞ ദിവസങ്ങളിൽ മറയൂർ ചിന്നാർ ഉദോമൽപേട്ട റോഡിൽ കാട്ടാനകൾ പകൽസമയത്തും ഇറങ്ങി.

പകലും രാത്രിയുമായി മറയൂർ ഉദുമൽപേട്ട റോഡിൽ കൂട്ടമായും ഒറ്റക്കും കാട്ടാന പാത മുറിച്ചു കിടക്കുന്നതും പാതയോരങ്ങളിൽ നിൽക്കുന്നതും യാത്രക്കാർക്കും വിനോദസഞ്ചാരികൾക്കുമടക്കം കൗതുകവും പകരുന്നുണ്ട്.

എന്നാൽ മറ്റ് അനിഷ്ട സംഭവങ്ങൾ ഒന്നും തന്നെ ഉണ്ടാക്കിയില്ല. വേനൽചൂട് കൂടുന്നതോടെ വനമേഖലയിൽ തീറ്റയ്ക്ക് ക്ഷാമം ഉണ്ടാകുന്നുണ്ട്. തീറ്റ തേടിയും ദാഹജലത്തിനായി മറ്റൊരു ഭാഗത്തേക്ക് കടക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് ഇവരുടെ സഞ്ചാരം. ചിന്നാർ വനമേഖലയിൽ റോഡിൽ കാണപ്പെടുന്ന കാട്ടാനകൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ കൃഷിത്തോട്ടത്തിലും ഇറങ്ങാൻ സാധ്യതയുണ്ട്. അതിനാൽ യാത്രക്കാരും വിനോദസഞ്ചാരികളും റോഡിൽ നിൽക്കരുതെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ജനവാസ മേഖലയിൽ വന്യമൃഗങ്ങൾ ഇറങ്ങിയാൽ അടിയന്തരമായി അധികൃതരെ ബന്ധപ്പെടണമെന്നും വനം വകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്.

Show Full Article
TAGS:summer heat Wild elephants State Highway Summer heats 
News Summary - Summer heat; wild elephants on state highways even during the day
Next Story