പെരുമലയിലെ ജനവാസ മേഖലയിൽ നാശം വിതച്ച്കാട്ടാനകൾ
text_fieldsകഴിഞ്ഞദിവസം രാത്രി കാന്തല്ലൂർ പെരുമലയിൽ വഴിയോരത്ത് പെട്ടിക്കട കാട്ടാനകൾ തകർത്ത നിലയിൽ
മറയൂർ: കാട്ടാനകൾ ജനവാസ മേഖലയിലിറങ്ങുത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തുന്നു. കഴിഞ്ഞദിവസം രാത്രി പെരുമല ഗ്രാമത്തിലെ റോഡരികിൽ എത്തിയ രണ്ട് കാട്ടാനകൾ പെട്ടിക്കടകൾ തകർത്തു.
തുടർന്ന് കൃഷിത്തോട്ടത്തിൽ ഇറങ്ങിയ കാട്ടാനകൾ വാഴ ഉൾപ്പെടെ കൃഷി നശിപ്പിച്ചു. അതിരാവിലെയാണ് ആനകൾ വനത്തിലേക്ക് മടങ്ങിയത്. ആറുമാസം മുമ്പ് വരെ കാന്തല്ലൂർ മേഖലയിൽ കൃഷിത്തോട്ടത്തിൽ തമ്പടിച്ചിരുന്ന കാട്ടാനകളുടെ ശല്യത്തിൽ നാട് പൊറുതിമുട്ടിയിരുന്നു. ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് ജനസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കാട്ടാനകളെ വനത്തിനുള്ളിലേക്ക് തുരത്തിയിരുന്നു.
എന്നാൽ, ഇപ്പോൾ കഴിഞ്ഞ ഒരു മാസത്തിനിടെ കാന്തല്ലൂർ ജനവാസ മേഖലയിലെത്തുന്ന കാട്ടാനകൾ കൃഷിസ്ഥലങ്ങളിലിറങ്ങി വ്യാപകമായി നാശം വരുത്തുകയാണ്. രാത്രി റോഡിലൂടെ ആനകൾ നടക്കുമ്പോൾ വാഹന യാത്രയും കാൽനടയാത്രയും ദുഷ്കരമാവുകയാണ്. നിലവിൽ ജനവാസ മേഖലക്ക് സമീപം തമ്പടിച്ചിരിക്കുന്ന കാട്ടാനകളെ വനത്തിലേക്ക് ഓടിച്ചുവിട്ട് സുരക്ഷ ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.