വന്യജീവി ആക്രമണം; പൊറുതിമുട്ടി ജനം
text_fieldsകാട്ടുപോത്ത് ആക്രമണത്തിൽ പരിക്കേറ്റ സുരേഷ്
മറയൂർ: ആടിന് തീറ്റ തീറ്റ ശേഖരിക്കാൻ എത്തിയ യുവാവിനെ കാട്ടുപോത്ത് ആക്രമിച്ചു. വീടിന് സമീപത്ത് പറമ്പിൽ എത്തിയപ്പോഴാണ് സുരേഷിന് (43)നെ കാട്ടുപോത്ത് ആക്രമിച്ചത്. തലയ്ക്ക് ഗുരുതര പരിക്കേറ്റ് നിലയിൽ മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. ശേഷം ഉദുമൽ പേട്ടയിൽ ആശുപത്രിയിലേക്ക് മാറ്റി.
രാവിലെ ഏഴരയോടെയാണ് സംഭവം. കൊക്കോ തോട്ടത്തിനുള്ളിൽ മറഞ്ഞിരുന്ന കാട്ടുപോത്ത് സുരേഷിനെ കണ്ടതും പാഞ്ഞടുക്കുകയായിരുന്നു.ഡി.എഫ്.ഒ ഓഫിസ് ,റേഞ്ച് ഓഫിസ്, ചന്ദന ഗോഡൗൺ, ചന്ദന ഫാക്ടറി എന്നിവ പ്രവർത്തിക്കുന്നതിന് എതിർവശത്ത് 50 മീറ്റർ അകലെയാണ് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്.
കാട്ടുപോത്തിന്റെ സാന്നിധ്യം വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെയും ജീവനക്കാശരയും അറിയിച്ചിട്ടും നടപടി സ്വീകരിക്കാത്തതാണ് കാട്ടുപോത്തിന്റെ ആക്രമണത്തിന് കാരണമെന്ന് പ്രദേശവാസികൾപറഞ്ഞു.