Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമൂന്നാറിലെ...

മൂന്നാറിലെ അതിക്രമങ്ങൾ: ടൂറിസം മന്ത്രി ഇടപെടുന്നു

text_fields
bookmark_border
മൂന്നാറിലെ അതിക്രമങ്ങൾ: ടൂറിസം മന്ത്രി ഇടപെടുന്നു
cancel

തൊടുപുഴ: മൂന്നാറിൽ സഞ്ചാരികൾക്ക് നേരെയുള്ള അതിക്രമങ്ങൾ ആവർത്തിക്കുന്നതിൽ ആശങ്ക രേഖപ്പെടുത്തി ടൂറിസം മന്ത്രി പി.സി വിഷ്ണുനാഥ് അടിയന്തര യോഗം വിളിച്ചുചേർക്കും. 30 ന് ജന പ്രതിനിധികൾ, വിവിധ വകുപ്പ് മേധാവികൾ, വ്യാപാരികൾ, റിസോർട്ട് ഉടമകൾ, ടാക്സി ഡ്രൈവർമാർ എന്നിവരടങ്ങുന്നവരുടെ യോഗം വിളിച്ച് ചേർക്കാനാണ് ആലോചന.

മൂന്നാറിന്‍റെ പ്രശസ്തി കണ്ടെത്തുന്ന സഞ്ചാരികൾക്ക് ആശങ്ക ഉളവാക്കുന്ന രീതിയിലാണ് പല സംഭവങ്ങളും ഉണ്ടാകുന്നതെന്നും മൂന്നാറിന്‍റെ വിഷയത്തിൽ ഗൗരവമായി ഇടപെടുമെന്നും മന്ത്രി പറഞ്ഞു. രണ്ടു വർഷത്തിനിടയിൽ ഒട്ടേറെ അക്രമ സംഭവങ്ങളാണ് മൂന്നാർ മേഖലയിൽ ഉണ്ടായത്. ഏറെ സന്തോഷത്തോടെയാണ് മൂന്നാറിലെ കാഴ്ചകൾ കാണാൻ സഞ്ചാരികൾ എത്തുന്നത്.

മണിക്കൂറുകൾ ഗതാഗത കുരുക്കിൽ കിടന്ന് മൂന്നാറിലെത്തുമ്പോൾ ആക്രമണം കൂടി നേരിടേണ്ട സ്ഥിതിയിൽ പലരും വന്ന വഴി മടങ്ങുന്ന സാഹചര്യമുണ്ട്. വാഹനങ്ങൾ പാതയോരത്ത് പാർക്ക് ചെയ്യുന്നത്, വാഹനങ്ങൾ ഉരസുന്നത്, ഊബർ വാഹനത്തിലെത്തുന്നത്, വാഹനങ്ങൾക്ക് സൈഡ് നൽകാത്തത് തുടങ്ങിയവ സംബന്ധിച്ച വക്കേറ്റമാണ് പലപ്പോഴും പ്രശ്നങ്ങൾക്ക് കാരണം. ഊബർ വാഹനത്തിൽ യാത്ര ചെയ്ത വിദേശ സഞ്ചാരികളെ പോലും വാഹനത്തിൽനിന്ന് ഇറക്കിയ സംഭവങ്ങൾ വലിയ പ്രതിഷേധത്തിനടക്കം കാരണമായിരുന്നു. ഓരോ പ്രശ്നങ്ങൾക്ക് ശേഷവും താൽക്കാലിക പരിഹാരം മാത്രമാണ് ഉണ്ടാകുന്നത്.

ആ​വ​ർ​ത്തി​ച്ച്​ അ​തി​ക്ര​മം

പ്ര​ധാ​ന വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളാ​യ ര​ണ്ടാം മൈ​ൽ, ഫോ​ട്ടോ പോ​യ​ന്റ്, മാ​ട്ടു​പ്പെ​ട്ടി, ടോ​പ് സ്റ്റേ​ഷ​ൻ, എ​ക്കോ പോ​യ​ന്റ്, പ​ള്ളി​വാ​സ​ൽ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലെ​ല്ലാം ആ​ക്ര​മ സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​ട്ടു​ണ്ട്. ഇ​വി​ടെ വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ർ, ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ, ഗൈ​ഡു​മാ​ർ എ​ന്നി​വ​രി​ൽ നി​ന്നാ​ണ് സ​ഞ്ചാ​രി​ക​ൾ​ക്ക് കൂ​ടു​ത​ലും മോ​ശം അ​നു​ഭ​വം നേ​രി​ട്ട​ത്. വാ​ഹ​നം ഉ​ര​സി​യെ​ന്നാ​രോ​പി​ച്ച് പ​ള്ളി​വാ​സ​ൽ ആ​റ്റു​കാ​ട് ത​മി​ഴ്നാ​ട് ട്രി​ച്ചി​യി​ൽ നി​ന്നെ​ത്തി​യ യു​വാ​ക്ക​ളെ ക​ല്ലു​കൊ​ണ്ട് ഇ​ടി​ച്ച് പ​രു​ക്കേ​ൽ​പി​ച്ച സം​ഭ​വം ഉ​ണ്ടാ​യ​ത്​ അ​ടു​ത്തി​ടെ​യാ​ണ്. വാ​ഹ​ന​വും ത​ക​ർ​ത്തു.

മൂ​ന്നാ​ർ ടൗ​ണി​ൽ വാ​ഹ​നം ത​ട്ടി​യെ​ന്നാ​രോ​പി​ച്ച് ഓ​ട്ടോ ഡ്രൈ​വ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​റി​ച്ചി സ്വ​ദേ​ശി​ക​ളാ​യ കു​ടും​ബ​ത്തെ മ​ർ​ദി​ച്ച് വാ​ഹ​ന​ത്തി​ന് കേ​ടു​വ​രു​ത്തി. പാ​ട്ട് ഉ​ച്ച​ത്തി​ൽ വ​ച്ചെ​ന്നാ​രോ​പി​ച്ച് പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന ബ​സ് ത​ട​ഞ്ഞ് നി​ർ​ത്തി യാ​ത്ര​ക്കാ​രെ ആ​ക്ര​മി​ച്ച സം​ഭ​വ​വും അ​ര​ങ്ങേ​റി​യി​ട്ടു​ണ്ട്. മാ​ട്ടു​പ്പെ​ട്ടി എ​ക്കോ പോ​യ​ന്റി​ൽ വാ​ക്കു ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് കൊ​ല്ലം സ്വ​ദേ​ശി​ക​ളെ ആ​ക്ര​മി​ച്ച​തും ഊ​ബ​ർ വാ​ഹ​ന​ത്തി​ലെ​ത്തി​യ മും​ബൈ സ്വ​ദേ​ശി​നി​യെ മൂ​ന്നാ​ർ ടൗ​ണി​ലെ ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ ത​ട​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തി മ​ട​ക്കി അ​യ​ച്ച​തും അ​ടു​ത്തി​ടെ ന​ട​ന്ന സം​ഭ​വ​ങ്ങ​ളാ​ണ്.

സു​ര​ക്ഷ വേ​ണം

മൂ​ന്നാ​റി​ൽ ഏ​റ്റ​വു​മ​ധി​ക​മാ​ളു​ക​ളെ​ത്തു​ന്ന സ്ഥ​ല​മാ​ണ് ടോ​പ് സ്റ്റേ​ഷ​ൻ. ത​മി​ഴ്നാ​ട്ടി​ലെ ബോ​ഡി​നാ​യ്ക്ക​ന്നൂ​രി​ന് സ​മീ​പ​മു​ള്ള കൊ​ര​ങ്ങ​ണി പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് മൂ​ന്നാ​റി​ൽ നി​ന്നും 45 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തു​ള്ള ടോ​പ് സ്റ്റേ​ഷ​ൻ. പ്ര​ദേ​ശ​വാ​സി​ക​ളാ​യ വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ർ, ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ, ഗൈ​ഡു​മാ​ർ എ​ന്നി​വ​രും സ​ഞ്ചാ​രി​ക​ളു​മാ​യി ഇ​വി​ടെ വാ​ക്കേ​റ്റ​വും കൈ​യാ​ങ്ക​ളി​യും പ​തി​വാ​ണ്.

പ്ര​ദേ​ശ​വാ​സി​ക​ൾ സം​ഘം ചേ​ർ​ന്ന് മ​ർ​ദി​ക്കു​ന്ന​തും വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ക്കു​ന്ന​തും പ​തി​വാ​യി​ട്ടും സ​ഞ്ചാ​രി​ക​ൾ​ക്ക് നി​യ​മ സ​ഹാ​യ​മോ, പൊ​ലീ​സ് സം​ര​ക്ഷ​ണ​മോ ന​ൽ​കാ​ൻ ത​മി​ഴ്നാ​ട് ന​ട​പ​ടി​ക​ളെ​ടു​ക്കു​ന്നി​ല്ല. ചൊ​വ്വാ​ഴ്ച വ​ർ​ക്ക​ല​യി​ൽ നി​ന്നെ​ത്തി​യ 68 പേ​ര​ട​ങ്ങു​ന്ന സം​ഘം സ​ഞ്ച​രി​ച്ചി​രു​ന്ന ബ​സ് വ​ഴി​യോ​ര ക​ട​യു​ടെ മു​ന്നി​ൽ നി​ർ​ത്തി​യെ​ന്നാ​രോ​പി​ച്ച് ക​ച്ച​വ​ട​ക്കാ​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്ക​മു​ള്ള​വ​രെ മ​ർ​ദി​ച്ച​താ​ണ് ഒ​ടു​വി​ല​ത്തെ സം​ഭ​വം. വി​വ​ര​മ​റി​ഞ്ഞ് വ​ട്ട​വ​ട എ​യ്ഡ് പോ​സ്റ്റി​ൽ നി​ന്നെ​ത്തി​യ ര​ണ്ട് പൊ​ലീ​സു​കാ​രാ​ണ് ഇ​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. തേ​നി ക​ല​ക്ട​ർ ഇ​ട​പെ​ട്ട ശേ​ഷം പൊ​ലീ​സ്​ ഏ​ഴ്​ പേ​ർ​ക്കെ​തി​രെ ഇ​പ്പോ​ൾ കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ടൂ​റി​സം വ​കു​പ്പി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും ഈ ​വി​ഷ​യ​ത്തി​ൽ റി​പ്പോ​ർ​ട്ട്​ ചോ​ദി​ച്ചി​ട്ടു​ണ്ട്. മ​ന്ത്രി നേ​രി​ട്ട്​ വി​ളി​ച്ച്​ ചേ​ർ​ക്കു​ന്ന യോ​ഗ​ത്തി​ൽ സ​ഞ്ചാ​രി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നു​ള്ള ക​ർ​ശ​ന ന​ട​പ​ടി​ക​ൾ​ക്ക്​ രൂ​പം ന​ൽ​കു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്.

Show Full Article
TAGS:Idukki News Local News munnar Tourism Minister 
News Summary - Munnar violence: Tourism Minister intervenes
Next Story