ക്രിമിനൽക്കേസ് പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി
text_fieldsവിഷ്ണു ജയൻ
മുട്ടം: കൊലപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽക്കേസുകളിലെ പ്രതി കാഞ്ഞാർ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന അറക്കുളം മുളക്കൽ വിഷ്ണു ജയനെ (അച്ചുമുത്ത് -30) കാപ്പ നിയമ പ്രകാരം നാടുകടത്തി. ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ട് പ്രകാരമാണ് നടപടി. ഇയാൾ കുറെ നാളുകളായി കൊലക്കേസിലും വിവിധ ആക്രമണങ്ങളിലും കുറ്റകൃത്യങ്ങളിലും പ്രതിയാണ്.
ജനങ്ങളുടെ സൈര്യജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്ന നിരന്തര കുറ്റവാളികൾക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിച്ചു വരുന്നതിന്റെ ഭാഗമയാണ് നടപടി. എറണാകുളം റേഞ്ച് ഡി.ഐ.ജിയാണ് ആറുമാസത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നതിൽനിന്നും കാപ്പ നിയമ പ്രകാരം ഇയാളെ വിലക്കിയത്.