Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Feb 2026 5:11 AM GMT Updated On
date_range 16 Feb 2026 5:11 AM GMTനിയന്ത്രണംവിട്ട ചരക്ക് ലോറി മറിഞ്ഞു
text_fieldscamera_alt
മുട്ടം പള്ളിക്കവലയിൽ ഉണ്ടായ വാഹനാപകടം
മുട്ടം: മുട്ടം-ഈരാറ്റുപേട്ട റോഡിലെ പള്ളിക്കവലയിൽ വാഹനങ്ങളുടെ കൂട്ടയിടി. കുത്തിറക്കത്തിൽ നിയന്ത്രണംവിട്ടെത്തിയ ലോറി മതിലിൽ ഇടിച്ച് നിർത്താൻ ശ്രമിക്കുന്നതിനിടെ റോഡിൽ മറിഞ്ഞു. അൽപ സമയത്തിന് ശേഷം ഇറക്കം ഇറങ്ങി വന്ന മറ്റൊരു ലോറി അതുവഴി വന്ന കാറിലും ബസിലും ഇടിച്ച ശേഷം സമീപത്തെ വീടിന്റെ മതിലിലും ഇടിച്ചു.
ഇന്നലെ വൈകീട്ട് മൂന്നിനായിരുന്നു അപകടം. നിയന്ത്രണംവിട്ട ലോറി റോഡിന് കുറുകെ മറിഞ്ഞതോടെ മുട്ടം-ഈരാറ്റുപേട്ട പാതയിൽ ദീർഘനേരം ഗതാഗതം തടസ്സപ്പെട്ടു. ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ പൊലീസും നാട്ടുകാരും ചേർന്ന് ഗതാഗതം പുനഃസ്ഥാപിച്ചു.
Next Story


