മലങ്കര എസ്റ്റേറ്റിലെ പുകപ്പുരക്ക് തീപിടിച്ചു; രണ്ടരലക്ഷം രൂപയുടെ നഷ്ടം
text_fieldsമലങ്കര എസ്റ്റേറ്റിലെ പുകപ്പുരക്ക് തീപിടിച്ചപ്പോൾ
മുട്ടം: പുകപ്പുരക്ക് തീപിടിച്ച് രണ്ടരലക്ഷം രൂപയുടെ നാശനഷ്ടം. മലങ്കര എസ്റ്റേറ്റിന്റെ ഉടമസ്ഥതയിലുള്ള നാലാം പാടിക്ക് സമീപത്തെ പുകപ്പുരക്കാണ് തീപിടിച്ചത്.
പുകപ്പുരയിലുണ്ടായിരുന്ന ചിരട്ടപ്പാൽ, ഒട്ടുവള്ളി എന്നിവ കത്തിനശിച്ചു. ബുധനാഴ്ച ഉച്ചക്ക് 12ഓടെയാണ് സംഭവം. പുകപ്പുരയിൽനിന്ന് സമീപത്തെ ലയത്തിലേക്കും തീപടർന്നു.
ലയത്തിന് നേരിയ കേടുപാടുകൾ സംഭവിച്ചെങ്കിലും ആളപായമില്ല. സംഭവസമയം ലയത്തിൽ പത്തോളം തൊഴിലാളികൾ ഉണ്ടായിരുന്നു. തൊടുപുഴയിൽനിന്ന് അഗ്നിരക്ഷാസേനയുടെ രണ്ട് യൂനിറ്റ് എത്തിയാണ് തീയണച്ചത്. ടാപ്പിങ്ങിനായി മലങ്കര എസ്റ്റേറ്റ് ഉപകരാർ നൽകിയിരിക്കുന്ന കരാർ ഉടമയുടെ ഒട്ടുവള്ളിയാണ് കത്തിനശിച്ചത്.