Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightMuttamchevron_rightക​ളി​യു​പ​ക​ര​ണ​ങ്ങ​ൾ...

ക​ളി​യു​പ​ക​ര​ണ​ങ്ങ​ൾ എ​ത്തി; മലങ്കര പാർക്ക് സ്മാർട്ടാകും

text_fields
bookmark_border
ക​ളി​യു​പ​ക​ര​ണ​ങ്ങ​ൾ എ​ത്തി; മലങ്കര പാർക്ക് സ്മാർട്ടാകും
cancel
camera_alt

മ​ല​ങ്ക​ര പാ​ർ​ക്കി​ൽ പു​തു​താ​യി സ്ഥാ​പി​ച്ച ക​ളി​യു​പ​ക​ര​ണ​ങ്ങ​ൾ

മു​ട്ടം: മ​ല​ങ്ക​ര ജ​ലാ​ശ​യ തീ​ര​ത്തെ പാ​ർ​ക്ക് കൂ​ടു​ത​ൽ മ​നോ​ഹ​ര​മാ​ക്കാ​ൻ ന​ട​പ​ടി​ക​ൾ തു​ട​ങ്ങി. കു​ട്ടി​ക​ളു​ടെ പാ​ർ​ക്കി​ൽ കൂ​ടു​ത​ൽ ക​ളി​യു​പ​ക​ര​ണ​ങ്ങ​ളും ഇ​രി​പ്പി​ട​ങ്ങ​ളും സ്ഥാ​പി​ച്ചു​ക​ഴി​ഞ്ഞു. അ​ഞ്ച് ക​ളി​യു​പ​ക​ര​ണ​ങ്ങ​ളും പ​ത്ത് ഇ​രി​പ്പി​ട​ങ്ങ​ളു​മാ​ണ് പു​തു​താ​യി സ്ഥാ​പി​ച്ച​ത്. വ​രും​ദി​വ​സ​ങ്ങ​ളി​ൽ സി.​സി ടി.​വി കാ​മ​റ​ക​ളും സ്ഥാ​പി​ക്കും. അ​തി​നു​ള്ള അ​നു​മ​തി​യും ന​ൽ​കി​ക്ക​ഴി​ഞ്ഞു. സ്കൂ​ളും കോ​ള​ജും ഒ​ഴി​വാ​ക്കി വി​ദ്യാ​ർ​ഥി​ക​ൾ പാ​ർ​ക്കി​ൽ എ​ത്തു​ന്ന​താ​യും ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്ത് ല​ഹ​രി​യും മ​റ്റും ഉ​പ​യോ​ഗി​ക്കു​ന്ന​താ​യും പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. കൂ​ടാ​തെ ഇ​വ​രു​ടെ പെ​രു​മാ​റ്റം മ​റ്റ് സ​ഞ്ചാ​രി​ക​ൾ​ക്ക് അ​ലോ​സ​രം ഉ​ണ്ടാ​കു​ന്ന​താ​യും പ​രാ​തി ഉ​ണ്ടാ​യി. ഇ​താ​ണ് കാ​മ​റ സ്ഥാ​പി​ക്കാ​ൻ കാ​ര​ണം.

പാ​ർ​ക്കി​ലേ​ക്ക് എ​ത്തു​ന്ന​വ​ർ​ക്ക് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ല്ല എ​ന്ന​താ​യി​രു​ന്നു മ​ല​ങ്ക​ര പാ​ർ​ക്കി​ന് എ​തി​രെ​യു​ള്ള പ്ര​ധാ​ന ആ​ക്ഷേ​പം. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ നി​ര​ന്ത​രം പ​രാ​തി ഉ​ന്ന​യി​ച്ചി​രു​ന്നു. അ​ട​ഞ്ഞു​കി​ട​ക്കു​ന്ന എ​ൻ​ട്ര​ൻ​സ് പ്ലാ​സ കൂ​ടി തു​റ​ന്നു ന​ൽ​കി​യാ​ൽ പാ​ർ​ക്കി​ലെ​ത്തു​ന്ന​വ​ർ​ക്ക് ദാ​ഹ​ജ​ലം ഉ​ൾ​പ്പെ​ടെ ല​ഭി​ക്കും. നി​ല​വി​ൽ കു​ടി​വെ​ള്ളം ല​ഭി​ക്ക​ണ​മെ​ങ്കി​ൽ പാ​ർ​ക്കി​ന് വെ​ളി​യി​ൽ ഒ​രു കി​ലോ​മീ​റ്റ​റോ​ളം പോ​ക​ണം.

പാ​ർ​ക്കി​ന്​ സ​മീ​പം പ​ണി പൂ​ർ​ത്തി​യാ​ക്കി​യ ബോ​ട്ട് ജെ​ട്ടി​യി​ൽ ബോ​ട്ട് ഇ​റ​ക്കാ​നാ​യാ​ൽ കൂ​ടു​ത​ൽ സ​ഞ്ചാ​രി​ക​ളെ ഇ​വി​ടേ​ക്ക് ആ​ക​ർ​ഷി​ക്കാ​നാ​കും. നി​ല​വി​ൽ ജി​ല്ല​യു​ടെ ലോ​റേ​ഞ്ചി​ൽ ഒ​രി​ട​ത്തും ബോ​ട്ട് സ​ർ​വി​സ് ഇ​ല്ല. ഇ​തെ​ല്ലം സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​പ്പാ​ക്കാ​ൻ ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്ക് ടൂ​റി​സം വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​ദേ​ശ​ത്ത് കൂ​ടു​ത​ൽ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കാ​ൻ ക​ഴി​യും.

Show Full Article
TAGS:malankara Park renovation Idukki News 
News Summary - Malankara park renovation
Next Story