ഉദ്യാഗസ്ഥ പിഴവ്: യുവതിയുടെ വോട്ട് സമാന പേരുകാരി ചെയ്ത് മടങ്ങി
text_fieldsകട്ടപ്പന സെന്റ് ജോർജ് ഹൈസ്കൂളിലെ 196ആം നമ്പർ ബൂത്തിൽ രാവിലെ 6.50ന് അനുഭവപ്പെട്ട ക്യു
മുട്ടം: വോട്ട് ചെയ്യാൻ എത്തിയ മായ മോൾ ഗോപിയുടെ വോട്ട് മറ്റൊരു മായ ചെയ്തു മടങ്ങി. മുട്ടം പഞ്ചായത്തിലെ നൂറ്റി എഴുപത്തിനാലാം ബൂത്തിലാണ് സംഭവം. രാവിലെ 7.30 മണിയോടെയാണ് മായ മോൾ വോട്ട് ചെയ്യാൻ എത്തിയത്. എന്നാൽ രേഖകൾ പരിശോധനകൾ നടക്കുന്നതിനിടെയാണ് മായ മോൾ ഗോപി വോട്ട് ചെയ്തതായി തെറ്റായി രേഖപ്പെടുത്തിയത് കാണുന്നത്. അതെ ബൂത്തിലെ തന്നെ മായ ഗിരീഷ് രാവിലെ തന്നെ വോട്ട് ചെയ്ത് മടങ്ങിയിരുന്നു. ഈ വോട്ടാണ് ഉദ്യോഗസ്ഥർ തെറ്റായി രേഖപ്പെടുത്തിയത്. രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളും ഇക്കാര്യം ശ്രദ്ധിച്ചില്ല. സംഭവത്തെ തുടർന്ന് ഇവർ ബാലറ്റ് പേപ്പറിൽ ടെൻഡർ വോട്ട് ചെയ്ത് മടങ്ങി. എന്നാൽ പരാതി നൽകിയിട്ടില്ല.


