പൈപ്പ് പൊട്ടി മതിൽ തകർന്നു: കുടിവെള്ള വിതരണം തടസ്സപ്പെട്ടു
text_fieldsകുടിവെള്ള പൈപ്പ് പൊട്ടി വെള്ളം ഒഴുകുന്നു
മുട്ടം: മുട്ടം പഞ്ചായത്തിലെ കുടിവെള്ള വിതരണ പൈപ്പ് പൊട്ടി റോഡും സമീപത്തെ മതിൽ തകർന്നു. ശനിയാഴ്ച രാവിലെ ഏഴിന് മുട്ടം ഗവ. ആശുപത്രിക്ക് സമീപമാണ് സംഭവം. പൈപ്പ് പൊട്ടിയതോടെ കോൺഗ്രീറ്റ് റോഡും സമീപത്ത് താമസിക്കുന്ന നടുവിലേമഠത്തിൽ ജയിന്റെ വീടിന്റെ മതിലും തകർന്നു.
ജലം കുത്തി ഒഴുകിയെത്തി ഇവരുടെ കിണറും അഴുക്കായി. മുട്ടം പഞ്ചായത്തിന്റെ മുഴുവൻ പ്രദേങ്ങളിലേക്കും കുടിവെള്ളം വിതരണം ചെയ്യുന്ന പൈപ്പാണ് പൊട്ടിയത്. കാലപ്പഴക്കം ചെന്ന ആസ്ബറ്റോസ് പൈപ്പാണ് സ്ഥാപിച്ചത്. ഞായറാഴ്ച മുതൽ അറ്റകുറ്റപണികൾ ആരംഭിച്ച് തിങ്കളാഴ്ച മുതൽ കുടിവെള്ള വിതരണം തുടങ്ങാനാകുമെന്ന പ്രതീക്ഷയിലാണ് ജല വകുപ്പ് അധികൃതർ. മാസങ്ങൾക്ക് മുമ്പും പൈപ്പ് പൊട്ടി റോഡ് ഉൾപ്പടെ തകർന്നിരുന്നു. കാലപ്പഴക്കം ചെന്ന് ആസ്ബറ്റോസ് പൈപ്പുകൾ മാറ്റി പുതിയത് സ്ഥാപിക്കാത്തത് പക്ഷം പൈപ്പുകൾ വീണ്ടും പൊട്ടി കുടിവെള്ള വിതരണം തടസപ്പെടാൻ സാധ്യതയുണ്ട്.


