Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Feb 2026 6:46 AM GMT Updated On
date_range 23 Feb 2026 6:46 AM GMTകാറ്റിലും മഴയിലും വാഴകൃഷി നശിച്ചു
text_fieldscamera_alt
കാറ്റിലും മഴയിലും ഒടിഞ്ഞു വീണ വാഴകൾ
മുട്ടം: കാറ്റിലും മഴയിലും വാഴ കൃഷിനശിച്ചു. മുട്ടം സ്വദേശികളായ ബേബി ജോസഫ് വണ്ടനാനിക്കൽ, പുത്തൻപുര വീട്ടിൽ തങ്കച്ചൻ എന്നിവരുടെ 200ഓളം വരുന്ന വാഴ കൃഷിയാണ് ഒടിഞ്ഞുവീണത്. ശനിയാഴ്ച വൈകീട്ട് ആറിനായിരുന്നു സംഭവം. വൈകീട്ട് ആറു മുതൽ രാത്രി എട്ടുവരെ ശക്തമായ മഴയാണ് മുട്ടം പ്രദേശത്ത് പെയ്തത്.
രണ്ടു മാസത്തിനകം വിളവെടുക്കാൻ കഴിയുന്നതാണ് ഒടിഞ്ഞു വീണ വാഴകൾ. ആയിരക്കണക്കിന് രൂപയുടെ നഷ്ടമാണ് ഇവർക്കുണ്ടായത്.
Next Story


