Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightNedumkandamchevron_rightആയുര്‍വേദ...

ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ ഭീകരാന്തരീക്ഷം; യുവാവ് പിടിയില്‍

text_fields
bookmark_border
ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ ഭീകരാന്തരീക്ഷം; യുവാവ് പിടിയില്‍
cancel
camera_alt

ബി​ജു​മോ​ൻ

നെ​ടു​ങ്ക​ണ്ടം: ചാ​റ​ല്‍മേ​ട് ആ​യു​ര്‍വേ​ദ ഡി​സ്‌​പെ​ന്‍സ​റി​യി​ല്‍ ജ​ന​ല്‍ ചി​ല്ലു​ക​ള്‍ എ​റി​ഞ്ഞു​പൊ​ട്ടി​ച്ച് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച യു​വാ​വി​നെ നെ​ടു​ങ്ക​ണ്ടം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചാ​റ​ല്‍മേ​ട് ക​ല്ലേ​ലു​ങ്ക​ല്‍ ബി​ജു​മോ​നാ​ണ്​ (29) പി​ടി​യി​ലാ​യ​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ 10.30 ഓ​ടെ​യാ​ണ് സം​ഭ​വം. ഡി​സ്‌​പെ​ന്‍സ​റി​യി​ലെ​ത്തി​യ ബി​ജു​മോ​ന്‍ ശ​രീ​ര​വേ​ദ​ന​ക്ക് കു​ഴ​മ്പ് വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.

ആ​ശു​പ​ത്രി​യി​ല്‍ ഡോ​ക്ട​ര്‍ മീ​റ്റി​ങ്ങി​ന് പോ​യി​രു​ന്നു​വെ​ങ്കി​ലും ജീ​വ​ന​ക്കാ​ര്‍ ഇ​യാ​ള്‍ക്ക് കു​ഴ​മ്പ് ന​ല്‍കി. എ​ന്നാ​ല്‍, കൂ​ടു​ത​ല്‍ വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​യാ​ള്‍ ബ​ഹ​ളം​വെ​ക്കു​ക​യും ജീ​വ​ന​ക്കാ​രെ അ​സ​ഭ്യം പ​റ​യു​ക​യു​മാ​യി​രു​ന്നു.

കു​ഴ​മ്പ് വാ​ങ്ങി പു​റ​ത്തി​റ​ങ്ങി​യ ബി​ജു​മോ​ന്‍ വ​നി​ത ജീ​വ​ന​ക്കാ​രെ അ​സ​ഭ്യം പ​റ​യു​ക​യും ന​ഗ്ന​ത പ്ര​ദ​ര്‍ശ​നം ന​ട​ത്തു​ക​യും റോ​ഡി​ല്‍നി​ന്ന്​ ക​ല്ലു​ക​ള്‍ പെ​റു​ക്കി ജ​ന​ല്‍ ചി​ല്ലു​ക​ള്‍ക്ക് നേ​രെ എ​റി​യു​ക​യു​മാ​യി​രു​ന്നു. കെ​ട്ടി​ട​ത്തി​ന്‍റെ ര​ണ്ടാം​നി​ല​യി​ലെ വി​വി​ധ ജ​നാ​ല​ക​ളു​ടെ ചി​ല്ലു​ക​ള്‍ പൊ​ട്ടി. പ​രി​ഭ്രാ​ന്ത​രാ​യ ജീ​വ​ന​ക്കാ​ര്‍ അ​റി​യി​ച്ച​തോ​ടെ നെ​ടു​ങ്ക​ണ്ടം പൊ​ലീ​സ് എ​ത്തി ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

Show Full Article
TAGS:Attacks Ayurveda dispensary Nedunkandam Local News 
News Summary - attack on ayurveda dispensary nedunkandam
Next Story