കായിക സ്കൂളിനുള്ള ജില്ലതല പുരസ്കാരം
text_fieldsനെടുങ്കണ്ടം സ്കൂള്‍ അധികൃതരും വിദ്യാര്‍ഥികളും ചേര്‍ന്ന്
ട്രോഫി ഏറ്റുവാങ്ങുന്നു
നെടുങ്കണ്ടം: റവന്യു ജില്ല സ്കൂള്‍ സ്പോര്‍ട്സ് ആൻഡ് ഗെയിംസ് അസോസിയേഷന്റെ എവര്‍റോളിങ് ട്രോഫിക്ക് നെടുങ്കണ്ടം ഗവ. എച്ച്.എസ്.എസ് ആൻഡ് വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്കൂള്‍ അര്‍ഹരായി.
സംസ്ഥാന സ്കൂള്‍ ഒളിമ്പിക്സില്‍ ജില്ലയില്‍നിന്ന് കൂടുതല്‍ കുട്ടികളെ പങ്കെടുപ്പിക്കുകയും കൂടുതല്‍ പോയന്റ് കരസ്ഥമാക്കുകയും ചെയ്തിനാണ് പുരസ്കാരം. പ്രിന്‍സിപ്പല്‍ ഡോ. സുരേഷ്കുമാര്‍, വി.എച്ച്.എസ്.സി പ്രിന്‍സിപ്പല്‍ അഞ്ചു, പ്രഥമാധ്യാപിക ശ്രീരേഖ, പി.ടി.എ പ്രസിഡന്റ് ധനേഷ്കുമാര്‍, കായിക അധ്യാപിക ഹിമ യോഗേഷ്, അധ്യാപക, വിദ്യാര്‍ഥി പ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്ന് പുരസ്കാരം ഏറ്റുവാങ്ങി. എ.ഇ.ഒ രാജശേഖരന്, സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് ദേവസ്യ, ആര്.ഡി.എസ്.ജി.എ സെക്രട്ടറി സുനീഷ് എന്നിവര്‍ പങ്കെടുത്തു. സംസ്ഥാന ഐ.ടി കോഓഡിനേറ്റര്‍ ഷിജു കെ. ദാസാണ് അവാര്‍ഡ് സ്പോണ്സര് ചെയ്തത്.


