50 കുപ്പി വിദേശമദ്യവുമായി യുവാവ് പിടിയിൽ
text_fieldsഅജിമോൻ
നെടുങ്കണ്ടം: ചില്ലറ വിൽപന നടത്താൻ വീട്ടിൽ സൂക്ഷിച്ച 50 കുപ്പി വിദേശമദ്യവുമായി യുവാവ് എക്സൈസ് പിടിയിൽ. ഉടുമ്പൻചോല വട്ടക്കണ്ണിപാറ കൊല്ലപ്പള്ളി വീട്ടിൽ കെ.ടി. അജിമോനാണ് പിടിയിലായത്. ഉടുമ്പൻചോല എക്സൈസ് സര്‍ക്കിള്‍ ഓഫിസ് ജീവനക്കാർ രാജാക്കാട് വട്ടക്കണ്ണി പാറയിൽ നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്. പെരുന്നാൾ സമയത്ത് വിൽപന നടത്താൻ സൂക്ഷിച്ചതാണെന്ന് പ്രതി എക്സൈസ് സംഘത്തിന് മൊഴിനൽകി.
അസി. എക്സൈസ് ഇൻസ്പെക്ടർ പ്രകാശ്, പ്രിവന്റിവ് ഓഫിസർ കെ.എസ്. അസീസ്, അസി. എക്സൈസ് ഇൻസ്പെകടർ (ഗ്രേഡ്) പി.ടി. സിജു, പ്രിവന്റിവ് ഓഫിസർമാരായ കെ.എസ്. അനൂപ്, ലിജോ ജോസഫ്, സിവിൽ എക്സൈസ് ഓഫിസർ അരുൺ മുരളീധരൻ, സിവിൽ എക്സൈസ് ഓഫിസർ (ഡ്രൈവർ) ഷിബു ജോസഫ്, വനിത സിവിൽ എക്സൈസ് ഓഫിസർ എസ്. മായ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. പ്രതിയെ റിമാൻഡ് ചെയ്തു.