പകുതി വില തട്ടിപ്പ്; ഹൈറേഞ്ചിൽ പരാതികൾ വ്യാപകം
text_fieldsഅനന്തുകൃഷ്ണൻ
നെടുങ്കണ്ടം: പകുതി വിലയ്ക്ക് ഇരുചക്രവാഹനം നൽകുമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ പരാതികള്‍ ഹൈറേഞ്ചിൽ നാള്‍ക്കുനാള്‍ വർധിക്കുന്നു. സീഡ് സൊസൈറ്റിയുടെ പ്രധാനി പിടിയിലായ വിവരം വൈകി അറിഞ്ഞവരാണ് ഇപ്പോള്‍ പരാതിയുമായി എത്തുന്നതെന്ന് പൊലീസ് പറഞ്ഞു.
ഇരുചക്ര വാഹനങ്ങള്‍ക്കു പുറമെ ഗൃഹോപകരണങ്ങള്‍ നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിപ്പ് നടത്തിയതിനെതിരെയും ഹൈറേഞ്ചിലെ വിവിധ സ്റ്റേഷനുകളില്‍ പരാതികള്‍ എത്തി തുടങ്ങി.
ചില വീട്ടമ്മമാര്‍ പ്രമോട്ടര്മാര്ക്കെതിരെയാണ് പരാതിയുമായെത്തിയത്. നേരിട്ടും ബാങ്കു വഴിയും പണം കൈപ്പറ്റിയെങ്കിലും ഇപ്പോള്‍ രസീതു മാത്രമാണ് തങ്ങളുടെ പക്കലുള്ളതെന്നാണ് വീട്ടമ്മമാര്‍ പറയുന്നത്. സീഡ് സൊസൈറ്റി അംഗങ്ങളില്‍ പലരും ഒളിവിലാണ്. ചിലരെ ഫോണ്‍ വിളിച്ചാല്‍ സ്വിച്ച്ഓഫാണ്. ഉപഭോക്താക്കളുടെ കൈയ്യില്‍ നിന്നും വാങ്ങിയ പണമോ ഉറപ്പു നല്കിയ വസ്തുക്കളോ തിരികെ നല്‍കുമെന്നാണ് സീഡ് സൊസൈറ്റി ഭാരവാഹികള്‍ ഉറപ്പ് നല്‍കുന്നത്.
നെടുങ്കണ്ടം, ഉടുമ്പന്‍ചോല, കമ്പംമെട്ട് പൊലീസ് സ്റ്റേഷനുകളില്‍ ശനിയാഴ്ചയും പരാതികളുമായി വീട്ടമ്മമാരെത്തി.
കോഒര്ഡിനേറ്റര്മാരും പ്രമോട്ടര്‍മാരും സംയുക്തമായാണ് കമ്പംമെട്ട് പൊലീസില്‍ പരാതി നല്‍കിയത്.


