ടോറസ് ലോറി മറിഞ്ഞ് വീട് തകർന്നു
text_fieldsടോറസ് ലോറി മറിഞ്ഞ് വീട് പൂർണമായി തകർന്ന നിലയിൽ
നെടുങ്കണ്ടം: തമിഴ്നാട്ടില്‍നിന്ന് റോഡ് നിര്‍മാണത്തിനായി മെറ്റല്‍ കയറ്റിവന്ന ടോറസ് ലോറി നെടുങ്കണ്ടം താന്നിമൂട്ടില്‍ വീടിനു മുകളിലേക്കു മറിഞ്ഞ് വീട് പൂര്‍ണമായും തകർന്നു. വീട്ടില്‍ ആരും ഇല്ലാതിരുന്നതിനാല്‍ ദുരന്തം ഒഴിവായി. നെടുങ്കണ്ടം താന്നിമൂട് അബ്ദുല്‍ റസാഖിന്റെ വീടിനു മുകളിലേക്കാണ് ടോറസ് മറിഞ്ഞത്.
കൊടുംവളവ് തിരിക്കുന്നതിനിടെ കയറ്റത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട് ലോറി പിന്നോട്ട് ഉരുളുകയും റോഡിന് താഴ്ഭാഗത്തെ വീടിന് മുകളിലേക്ക് മറിയുകയുമായിരുന്നു. വീട് പുതുക്കി പണിയേണ്ട അവസ്ഥയിലാണ്. വലിയ വാഹനം കടന്നു പോകാത്ത പാതയിലൂടെ ലോഡുമായി വന്ന വാഹനം കുത്തനെ കയറ്റത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണം. വീട് പൂര്‍ണമായും ഉപയോഗ ശൂന്യമായി.


