പത്തു ലിറ്റർ ചാരായവുമായി മധ്യവയസ്കൻ അറസ്റ്റിൽ
text_fieldsമാത്യു ജോസഫ്
നെടുങ്കണ്ടം: ഉടുമ്പൻചോല കരിമലയിൽനിന്ന് 10 ലിറ്റർ ചാരായവുമായി മധ്യവയസ്കൻ അറസ്റ്റിൽ. മാവറ സിറ്റി കരയിൽ കോലംകുഴിയിൽ മാത്യു ജോസഫിനെയാണ് (50) മദ്യം കടത്തുന്നതിനിടയിൽ വാഹനം സഹിതം പിടികൂടിയത്.
ഇടുക്കി അസി. എക്സൈസ് കമീഷണർ എം.കെ. പ്രസാദിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്ച രാത്രി 9.50ന് നടത്തിയ പരിശോധനയിലാണ് ചാരായം പിടികൂടിയത്.
ഉടുമ്പൻചോല എക്സൈസ് റേഞ്ച് ഓഫിസ് അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് പി.ഡി. സേവിയർ, അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് കെ. ഷനെജ്, പ്രിവന്റിവ് ഓഫിസർ ഗ്രേഡ് വി.ജെ. ജോഷി, സിവിൽ എക്സൈസ് ഓഫിസർ കെ. രാധാകൃഷ്ണൻ, പ്രഫുൽ ജോസ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.