വിലയില്ല; ഏത്തവാഴ കർഷകർ പ്രതിസന്ധിയിൽ
text_fieldsനെടുങ്കണ്ടം: ഹൈറേഞ്ചില്‍ ഏത്തക്കാക്ക് മതിയായ വില ലഭിക്കാതെ കര്‍ഷകർ പ്രതിസന്ധിയിൽ. ഓണം പടിവാതില്ക്കല് എത്തിയിട്ടും ഏത്തക്കാക്ക് വില ഇല്ലാത്തതാണ് കാരണം. ഓണത്തിന് വിളവെടുക്കാവുന്ന രീതിയിലാണ് കര്‍ഷകര്‍ ഏത്തവാഴ കൃഷി ചെയ്തത്. കിലോ ഗ്രാമിന് 38, 40 രൂപ വിലയാണ് ലഭിക്കുന്നത്. ഇക്കുറി മുടക്കുമുതല്‍ പോലും തിരിച്ചുകിട്ടുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു. പാട്ടത്തിനെടുത്ത സ്ഥലത്തുംബാങ്ക് വായ്പയെടുത്തുമാണ് പലരും കൃഷിചെയ്യുന്നത്. കുല വെട്ടി വിറ്റാല്‍ 300 രൂപ പോലും ലഭിക്കുന്നില്ല. വിത്ത് നടുന്നതു മുതല്‍ കുല വെട്ടുന്നതു വരെയുള്ള പരിപാലന ചെലവ് കണക്കാക്കിയാല്‍ വാഴയൊന്നിന് 350 രൂപ ചെലവ് വരും.
കിലോഗ്രാമിന് ശരാശരി 55 രൂപയെങ്കിലും കിട്ടിയാലെ വാഴകൃഷി ലാഭകരമായി മുന്നോട്ടുപോകാനാവു. പ്രതികൂലമായ കാലാവസ്ഥ മൂലം ഉല്പാദനക്കുറവും പ്രതിസന്ധിക്ക് കാരണമായി.കഴിഞ്ഞ വേനലിലെ വരള്‍ച്ചയും കാലവര്‍ഷത്തില്‍ അനുഭവപ്പെട്ട ശക്തമായ കാറ്റും മഴയും മൂലം ഉണ്ടായ കൃഷിനാശവും കര്‍ഷകരെ കടക്കെണിയിലെത്തിച്ചതിനുപുറമെ വിലക്കുറവും വെല്ലുവിളിയായിരിക്കയാണ്. ഏലം കഴിഞ്ഞാൽ ഇത്തവണ ഏറ്റവും കൂടുതൽ കൃഷിനാശം ഉണ്ടായത് വാഴകൃഷിക്കാണ്. നഷ്ടം സഹിച്ച് എങ്ങനെ മുന്നോട്ട് പോകുമെന്നാണ് കർഷകർ ചോദിക്കുന്നത്.