Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightNedumkandamchevron_right30 കിലോ ഏലക്ക...

30 കിലോ ഏലക്ക മോഷ്ടിച്ച്​ കടത്തി; രണ്ടുപേർ അറസ്റ്റിൽ

text_fields
bookmark_border
30 കിലോ ഏലക്ക മോഷ്ടിച്ച്​ കടത്തി; രണ്ടുപേർ അറസ്റ്റിൽ
cancel
camera_alt

മു​ത്തു​രാ​യ​ർ അ​ള​ക് രാ​ജ

നെ​ടു​ങ്ക​ണ്ടം: കു​ഴി​ത്തൊ​ളു​വി​ലെ ഓ​പ്ഷ​ന്‍ സെ​ന്‍റ​റി​ൽ​നി​ന്ന്​ പ​ല​ത​വ​ണ​യാ​യി 75,000 രൂ​പ​യു​ടെ ഏ​ല​ക്ക മോ​ഷ്ടി​ച്ച്​ ക​ട​ത്തി​യ കേ​സി​ല്‍ ര​ണ്ട് ജീ​വ​ന​ക്കാ​രെ ക​മ്പം​മെ​ട്ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ത​മി​ഴ്‌​നാ​ട് തേ​നി സ്വ​ദേ​ശി​ക​ളാ​യ ഉ​ത്ത​മ​പാ​ള​യം ഗൂ​ഡ​ല്ലൂ​ര്‍ മു​ത്തു​രാ​യ​ര്‍ (32), ക​മ്പം താ​ത്ത​പ്പ​ന്‍കു​ളം അ​ള​ക്‌​രാ​ജ (31) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ക​രു​ണാ​പു​രം കൂ​ഴി​ത്തൊ​ളു നി​ര​പ്പേ​ല്‍ക​ട ആ​ര്‍.​എ​ന്‍.​എ​സ്​ എ​ന്ന ഓ​പ്ഷ​ന്‍ സെ​ന്റ​റി​ല്‍നി​ന്ന്​ ഗ്രേ​ഡ് ചെ​യ്ത 30 കി​ലോ ഉ​ണ​ക്ക എ​ല​ക്ക​യാ​ണ്​ മോ​ഷ്ടി​ച്ച​ത്. ക​ഴി​ഞ്ഞ ര​ണ്ട് വ​ര്‍ഷ​മാ​യി ഇ​വ​ര്‍ ഇ​വി​ടു​ത്തെ ജീ​വ​ന​ക്കാ​രാ​ണ്. ക​ഴി​ഞ്ഞ മേ​യ് 16 മു​ത​ല്‍ പ​ല ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ് ഏ​ല​ക്ക മോ​ഷ​ണം ന​ട​ത്തി​യ​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

ക​മ്പം​മെ​ട്ട് ഇ​ൻ​സ്പെ​ക്ട​ർ ര​തീ​ഷ് ഗോ​പാ​ൽ, എ​സ്.​ഐ​മാ​രാ​യ ബി​ജു ടി., ​മ​ഹേ​ഷ് പി.​വി., സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ ലി​റ്റോ കെ. ​ജോ​സ​ഫ്, സ​ലി​ൽ ര​വി, സി.​പി.​ഒ. ജെ​റി​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​റ​സ്റ്റ്.

Show Full Article
TAGS:Two arrested Smuggling case cardamom Idukki news 
News Summary - Two arrested for stealing and smuggling 30 kg of cardamom
Next Story