Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightNedumkandamchevron_rightറൂഫിങ് ജോലിക്കിടെ...

റൂഫിങ് ജോലിക്കിടെ തൊഴിലാളിയുടെ മരണം: കരാറുകാർക്കും പൊലീസിനുമെതിരെ പിതാവ്

text_fields
bookmark_border
റൂഫിങ് ജോലിക്കിടെ തൊഴിലാളിയുടെ മരണം: കരാറുകാർക്കും പൊലീസിനുമെതിരെ പിതാവ്
cancel

നെ​ടു​ങ്ക​ണ്ടം: റൂ​ഫി​ങ് ജോ​ലി​ക്കി​ടെ യു​വാ​വ്​ വീ​ണ് മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ക​രാ​റു​കാ​ർ​ക്കും പൊ​ലീ​സി​നു​മെ​തി​രെ പി​താ​വ്. ക​രാ​റു​കാ​ര​ന്‍ സു​ര​ക്ഷ​ക്ക് ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍പ്പെ​ടു​ത്തി​യി​രു​ന്നി​ല്ലെ​ന്ന്​ പ​രാ​തി ന​ല്‍കി​യി​ട്ടും കേ​സെ​ടു​ക്കാ​ന്‍ നെ​ടു​ങ്ക​ണ്ടം പൊ​ലീ​സ്​ വി​മു​ഖ​ത കാ​ട്ടു​ന്ന​താ​യി ആ​രോ​പി​ച്ച് യു​വാ​വി​ന്റെ പി​താ​വ് ജി​ല്ല പൊ​ലീ​സ് സൂ​പ്ര​ണ്ടി​ന് പ​രാ​തി ന​ല്‍കി. ആ​ല​പ്പു​ഴ ചേ​ര്‍ത്ത​ല ക​ഞ്ഞി​ക്കു​ഴി കാ​രി​കാ​ട്ട് ജെ​ബി​ന്‍ (24) മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ പി​താ​വ് ബെ​ന്നി​യാ​ണ് പ​രാ​തി ന​ല്‍കി​യ​ത്. കേ​സെ​ടു​ക്കാ​ന്‍ പൊ​ലീ​സ് വി​മു​ഖ​ത കാ​ട്ടി​യ​തി​നോ​ടൊ​പ്പം കേ​സു​മാ​യി മു​ന്നോ​ട്ടു​പോ​യാ​ല്‍ പ്ര​യോ​ജ​നം ല​ഭി​ക്കി​ല്ലെ​ന്നും പ​റ​ഞ്ഞ് പി​ന്തി​രി​പ്പി​ച്ച​താ​യും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

ഉ​യ​ര​ത്തി​ല്‍ നി​ന്ന് ജോ​ലി ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍ക്ക് സേ​ഫ്റ്റി ബെ​ല്‍റ്റും ഹെ​ല്‍മ​റ്റും ന​ല്‍കേ​ണ്ട​താ​ണ്. എ​ന്നാ​ല്‍, ഇ​വ ക​രാ​റു​കാ​ര​ന്‍ ന​ല്‍കി​യി​രു​ന്നി​ല്ല. അ​പ​ക​ടം ന​ട​ന്ന ശേ​ഷം കോ​ണ്‍ട്രാ​ക്ട​റു​ടെ പ്ര​തി​നി​ധി​ക​ള്‍ സം​ഭ​വ​സ്ഥ​ല​ത്ത് സു​ര​ക്ഷ ഉ​പ​ക​ര​ണ​ങ്ങ​ള്‍ കൊ​ണ്ടു​വെ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും പ​രാ​തി​യി​ല്‍ ആ​രോ​പി​ക്കു​ന്നു. ഇ​ക്കാ​ര്യ​ങ്ങ​ളെ​ല്ലാം അ​ന്വേ​ഷ​ണ​ത്തി​ന്റെ ഭാ​ഗ​മാ​ക്ക​ണ​മെ​ന്നും നെ​ടു​ങ്ക​ണ്ടം പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ അ​ന്വേ​ഷ​ണ​ത്തി​ല്‍നി​ന്ന്​ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Show Full Article
TAGS:nedumkandam 
News Summary - Worker dies during roofing job: Father's allegation on contractors and police
Next Story