Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightNedumkandamchevron_rightഏലത്തോട്ടത്തില്‍...

ഏലത്തോട്ടത്തില്‍ ജോലിക്കിടെ യുവതിയെ വെട്ടിപ്പരിക്കേൽപിച്ചു

text_fields
bookmark_border
ഏലത്തോട്ടത്തില്‍ ജോലിക്കിടെ യുവതിയെ വെട്ടിപ്പരിക്കേൽപിച്ചു
cancel
Listen to this Article

നെടുങ്കണ്ടം: ഏലത്തോട്ടത്തില്‍ കായ് എടുത്തുകൊണ്ടിരുന്ന യുവതിയെ അജ്ഞാത സംഘം വെട്ടിപ്പരിക്കേൽപിച്ചതായി പരാതി. പാറത്തോട് മേട്ടകില്‍ പ്രാവികഇല്ലം വീട്ടില്‍ രോഹിണിക്കാണ് (28) വെട്ടേറ്റത്. കൈക്ക് ഗുരുതര പരിക്കേറ്റ യുവതിയെ കല്ലാറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബുധനാഴ്ച വൈകീട്ട് 3.15നാണ് സംഭവം. പാറത്തോട് സ്‌കൂളിന് സമീപത്തെ ഇവരുടെ കൃഷിയിടത്തില്‍ ഏലക്ക എടുക്കുന്നതിനിടെയാണ് ആക്രമണം. യുവതിയുടെ പിന്നില്‍നിന്ന് ഒരാള്‍ കൈയില്‍ ചളിയും മണ്ണും നിറച്ച് ബലമായി കണ്ണും മുഖവും പൊത്തി.

ഈ സമയം കൂടെയുണ്ടായിരുന്ന ആള്‍ സ്വര്‍ണമാല പൊട്ടിക്കാന്‍ ശ്രമിച്ചു. ഇത് തടഞ്ഞ രോഹിണിയെ ആയുധം ഉപയോഗിച്ച് വെട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നിലവിളിച്ച യുവതിയെ ആക്രമികള്‍ തള്ളിയിട്ട് കടന്നുകളഞ്ഞു. അയല്‍വാസിയാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Show Full Article
TAGS:Crime Attacks Theft Accuse Idukki news 
News Summary - Young woman was hacked while working in cardamom plantation.
Next Story