കോളജ് വിദ്യാർഥിക്ക് മർദനമേറ്റു
text_fieldsമർദനത്തിൽ പരിക്കേറ്റ
സുധീഷ് ആശുപത്രിയിൽ
പീരുമേട്: കുട്ടിക്കാനം എം.ബി.സി എഞ്ചിനീയറിങ് കോളജിലെ മൂന്നാം വർഷ വിദ്യാർഥി വണ്ടിപ്പെരിയാർ മഞ്ചുമല സ്വദേശി സുധീഷിന്(21) മർദനമേറ്റു. കോളജിന് സമീപമുള്ള പോത്തുപാറ സ്വദേശികളായ എട്ടംഗ സംഘമാണ് മർദിച്ചത്.
വ്യാഴാഴ്ച വൈകീട്ട് കോളജിൽനിന്ന് വീട്ടിലേക്ക് മടങ്ങുമ്പോൾ ബൈക്കിലെത്തിയ സംഘം ഓട്ടോ തടഞ്ഞ്മർദിക്കുകയായിരുന്നു. ഓട്ടോയിൽ ഉണ്ടായിരുന്ന മറ്റ് കുട്ടികളെ ബലമായി ഇറക്കിവിട്ട ശേഷമാണ് ആക്രമണം നടത്തിയത് -പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ച കോളജിൽ കാർ ഷോ നടന്നിരുന്നു. ഇത് കാണാനെത്തിയ ഇവർ വന്ന വാഹനങ്ങൾ കാമ്പസിൽ കടക്കാൻ സുധീഷ് ഉൾപ്പെടെയുള്ളവർ അനുവദിച്ചിരുന്നില്ല. ഇത് തർക്കത്തിന് കാരണമായിരുന്നു. ഇതാണ് ആക്രമണത്തിന് പിന്നിലെന്നും പരാതിയിൽ പറയുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.