ഉല്ലാസ് പദ്ധതി മികവുത്സവം 25ന്; സാക്ഷരത പരീക്ഷക്ക് 6013 പേർ
text_fieldsമാങ്കുളം പഞ്ചായത്തിൽ ചിക്കണ്ണംകുടിയിൽ മികവുത്സവത്തിൽ പങ്കെടുക്കാൻ തയാറെടുക്കുന്ന സാക്ഷരത പഠിതാക്കൾ
തൊടുപുഴ: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ സംയുക്ത പദ്ധതിയായ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം (ഉല്ലാസ്) നടക്കുന്ന ജില്ലയിലെ 18 ഗ്രാമ പഞ്ചായത്തുകളിലായി 6013 പേർ സാക്ഷരത പരീക്ഷ എഴുതാൻ തയാറെടുക്കുന്നു. മികവുത്സവം എന്ന പേരിൽ സംഘടിപ്പിക്കുന്ന സാക്ഷരത പരീക്ഷ ഈ മാസം 25നാണ്.
തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന സാക്ഷരത മിഷൻ മുഖേന അടിമാലി, മൂന്നാര്‍, ദേവികുളം, മാങ്കുളം, ചിന്നക്കനാൽ, ബൈസൻവാലി, രാജകുമാരി, നെടുങ്കണ്ടം, ഉടുമ്പന്‍ചോല, അറക്കുളം, വണ്ണപ്പുറം, വാത്തിക്കുടി, കാഞ്ചിയാര്‍, വണ്ടന്മേട്, ചക്കുപള്ളം, വണ്ടിപ്പെരിയാര്‍, പാമ്പാടുംപാറ, ഉപ്പുതറ ഗ്രാമപഞ്ചായത്തുകളിലാണ് പദ്ധതി നടന്നുവരുന്നത്.
ഇവിടങ്ങളിലെ അവശേഷിക്കുന്ന നിരക്ഷരരെ കണ്ടെത്തി സാക്ഷരരാക്കുക എന്നതാണ് ലക്ഷ്യം. ഏറ്റവും കൂടുതൽ പേർ മികവുത്സവത്തിൽ പങ്കെടുക്കുന്നത് മൂന്നാർ (617) ഗ്രാമ പഞ്ചായത്തിലാണ്. രണ്ടാമത് നെടുങ്കണ്ടം (609) ആണ്.
തമിഴ് മേഖലകളിൽ നിന്നുള്ളവരാണ് ഭൂരിഭാഗം പഠിതാക്കളും. സാക്ഷരത പഠിതാക്കളിൽ 2183 പേരും 60ന് മുകളിൽ പ്രായം ഉള്ളവരാണ്. മികവുത്സവത്തിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റ് നേടുന്നവർക്ക് തുടർന്ന് നാലാം തരം തുല്യത കോഴ്സിൽ ചേർന്ന് പഠിക്കാൻ


