Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightThodupuzhachevron_rightനഗരത്തിൽ ലഹരിക്കെതിരെ...

നഗരത്തിൽ ലഹരിക്കെതിരെ പരിശോധന ശക്തമാക്കി അധികൃതർ

text_fields
bookmark_border
നഗരത്തിൽ ലഹരിക്കെതിരെ പരിശോധന ശക്തമാക്കി അധികൃതർ
cancel
camera_alt

തൊ​ടു​പു​ഴ ന​ഗ​ര​പ​രി​ധി​യി​ലെ ക​ട​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന

തൊടുപുഴ: സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി നഗരപരിധിയിൽ ലഹരിക്കെതിരെ പരിശോധന ശക്തമാക്കി അധികൃതർ.നഗരസഭ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100 മീറ്റർ ചുറ്റളവിൽ പുകയില ഉൽപന്നങ്ങൾ, ലഹരിപദാർഥങ്ങൾ എന്നിവയുടെ വിൽപന കണ്ടെത്തുന്നതിനും തടയുന്നതിനും നിയമനടപടികൾ സ്വീകരിക്കുന്നതിനുമായാണ് പരിശോധന. തൊടുപുഴ നഗരസഭ ചെയർപേഴ്സൻ സാബിറ ജലീലിന്റെ നിർദേശാനുസരണം പൊലീസ്, ഫുഡ് സേഫ്റ്റി ആൻഡ് നഗരസഭ ആരോഗ്യ വിഭാഗം എന്നീ വകുപ്പുകൾ സംയുക്തമായാണ് പരിശോധന ആരംഭിച്ചത്.

നഗരസഭ പരിധിയിലുള്ള സ്കൂളുകളുടെ പരിസരത്തുള്ള വ്യാപാര സ്ഥാപനങ്ങൾ, കൂൾബാർ, ജ്യൂസ് സ്റ്റാളുകൾ, ബേക്കറികൾ എന്നിവ കേന്ദ്രീകരിച്ച് പരിശോധനയും സ്കൂളുകളിൽ ബോധവത്കരണവും നടത്തി.വരും ദിവസങ്ങളിൽ തുടർപരിശോധനകൾ ഉണ്ടാകുമെന്നും കുറ്റക്കാർക്കെതിരെ നിയമ നടപടികൾ ഉണ്ടാകുമെന്നും ചെയർപേഴ്സൻ അറിയിച്ചു. പരിശോധനയിൽ പൊലീസ് സബ് ഇൻസ്പെക്ടർ വി. ബിജു, ഫുഡ് സേഫ്റ്റി ഓഫിസർ രാകേന്ദു, നഗരസഭ ക്ലീൻ സിറ്റി മാനേജർ മീരാൻ കുഞ്ഞ്, നഗരസഭ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ പ്രജീഷ് കുമാർ എന്നിവർ പങ്കെടുത്തു.

Show Full Article
TAGS:Thodupuzha Anti-Drugs police inspection Latest News 
News Summary - Authorities have intensified checks against drug abuse in the city.
Next Story