ബസുകൾ സമയം പാലിക്കുന്നില്ല; വണ്ണപ്പുറം-ചേലച്ചുവട് റൂട്ടിൽ സംഘർഷം
text_fieldsതൊടുപുഴ: സ്വകാര്യ ബസുകൾ സമയം പാലിക്കാതെ സർവിസ് നടത്തുന്നത് വണ്ണപ്പുറം -ചേലച്ചുവട് റൂട്ടിൽ സംഘർഷത്തിനിടക്കുന്നു. ഞായറാഴ്ച വെണ്മണിയിൽ വച്ച് ചിന്നൂസ് ബസ് അവരുടെ സമയം പാലിക്കാതെ വൈകിയോടുന്നത് ചോദ്യം ചെയ്ത കോട്ട ബസ്സിലെ ജീവനക്കാരനെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തു.
പൊലീസോ മോട്ടോർ വാഹന വകുപ്പോ സ്വകാര്യ ബസുകൾ സമയക്രമം പാലിക്കുന്നു എന്ന് ഉറപ്പാക്കുന്നില്ല. യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ അധികൃതർ തയാറാകണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നു.
തൊടുപുഴയിലും കശപിശ
സർവിസ് കഴിഞ്ഞ് ഞായറാഴ്ച 2.30ന് തൊടുപുഴ പ്രൈവറ്റ് ബസ്റ്റാൻഡിൽ എത്തിയ കോട്ട ബസിൽ ചിന്നൂസ് ബസ്സിലെ ജീവനക്കാർ കയറി ബഹളം വച്ചു. തുടർന്ന് പൊലീസ് ഇടപെട്ട് ബസ് സ്റ്റേഷനിൽ എത്തിച്ചു. ഇരുകൂട്ടരോടും പരാതി എഴുതി നൽകാൻ പറഞ്ഞു ബസ്പ റഞ്ഞയച്ചു.


