അഞ്ച് വർഷ ശമ്പള പെൻഷൻ പരിഷ്കരണം നിലനിർത്തണം -കെ.എസ്.എസ്.പി.യു ഇടുക്കി ജില്ല കമ്മിറ്റി
text_fieldsകെ.എസ്.എസ്.പി.യു ഇടുക്കി ജില്ല കമ്മിറ്റി തൊടുപുഴയിൽ നടത്തിയ പ്രകടനം
തൊടുപുഴ: നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിൽ സർക്കാർ ജീവനക്കാരെയും പെൻഷൻകാരെയും അവഗണിച്ചതിലും അഞ്ച് വർഷ ശമ്പള പെൻഷൻ പരിഷ്കരണ തത്ത്വം അട്ടിമറിച്ച് പത്ത് വർഷത്തിലൊരിക്കലാക്കാനുള്ള ധവളപത്ര നിർദേശത്തിലും പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ ഇടുക്കി ജില്ല കമ്മിറ്റി തൊടുപുഴയിൽ പ്രകടനവും യോഗവും നടത്തി.
ജില്ല പെൻഷൻ ഭവനിൽനിന്ന് ആരംഭിച്ച പ്രകടനത്തിൽ വനിതകളടക്കം നൂറുകണക്കിന് പെൻഷൻകാർ പങ്കെടുത്തു. തുടർന്ന് സിവിൽ സ്റ്റേഷന് മുന്നിൽ നടന്ന യോഗം കെ.എസ്.എസ്.പി.യു സംസ്ഥാന കമ്മിറ്റിയംഗം വി.കെ. മാണി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ലീലാമ്മ ഗോപിനാഥ് അധ്യക്ഷത വഹിച്ചു. വി.വി. ഫിലിപ്പ്, ടി. ചെല്ലപ്പൻ, പി.പി. സൂര്യകുമാർ, എം.എം. ഇമ്മാനുവൽ, മോളിക്കുട്ടി മാത്യു, പി.കെ. ശ്യാമള, പി.എസ്. ഷംസുദ്ദീൻ, പി.കെ. സുകുമാരൻ എന്നിവർ സംസാരിച്ചു.


