ഇടുക്കി സര്‍ക്കാര്‍ ആയുര്‍വേദ മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യത്തിലേക്ക്
text_fieldsതൊടുപുഴ: സര്‍ക്കാര്‍ മേഖലയിലെ നാലാമത്തെ ആയുര്‍വേദ മെഡിക്കല്‍ കോളജ് ജില്ലയില്‍ ആരംഭിക്കുന്നു. ഇടുക്കി വികസന പാക്കേജില്‍ അനുവദിച്ച 10 കോടി ഉപയോഗപ്പെടുത്തി ഇടുക്കി ആയുര്‍വേദ മെഡിക്കല്‍ കോളജിന്റെ ഭാഗമായുള്ള ആശുപത്രി ഒ.പി.ഡി കോംപ്ലക്സിന്റെ ശിലാസ്ഥാപനവും ഉടുമ്പഞ്ചോല ഗ്രാമപഞ്ചായത്ത് സൗജന്യമായി വിട്ടുതരുന്ന കമ്യൂണിറ്റി ഹാളില്‍ ഒ.പി വിഭാഗം പ്രവര്‍ത്തനം ആരംഭിക്കുന്നതിന്റെയും നാഷനല്‍ ആയുഷ് മിഷന്റെ 66 നിര്‍മ്മാണ പ്രവൃത്തികളുടെയും ഏഴ് നിര്‍മാണ പ്രവൃത്തികളുടെയും ഉദ്ഘാടനം ഞായറാഴ്ച 2.30ന് ആരോഗ്യ വനിത ശിശു വികസന മന്ത്രി വീണ ജോര്‍ജ് നിര്‍വഹിക്കും.
ജലവിഭവമന്ത്രി റോഷി അഗസ്റ്റിന് മുഖ്യാതിഥിയാകും. എം.എം. മണി എം.എല്‍.എ അധ്യക്ഷത വഹിക്കും. ഡീന്‍ കുര്യാക്കോസ് എം.പി മുഖ്യാതിഥിയാകും. പുതിയ ആയുര്‍വേദ കോളേജ് ആശുപത്രി നിര്‍മിക്കുന്നതിനുള്ള ശിലാസ്ഥാപനം നടക്കുന്ന ദിവസം തന്നെ ഒ.പി സേവനങ്ങളും ആരംഭിക്കും. ആദ്യഘട്ടത്തില്‍ 'പ്രസൂതിതന്ത്ര- സ്ത്രീരോഗ ചികിത്സ, ശല്യതന്ത്ര ഓര്‍ത്തോപീഡിക്സ്, കായ ചികിത്സ ജനറല്‍ മെഡിസിന്' എന്നീ സ്പെഷലിറ്റി വിഭാഗങ്ങളാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്.


