പടർന്ന് പകർച്ചപ്പനി; വേണം ജാഗ്രത
text_fieldsതൊടുപുഴ: ജില്ലയിൽ ഡെങ്കിപ്പനിയടക്കം പകർച്ചപ്പനികൾ പിടിമുറുക്കുന്നു. ചൊവ്വാഴ്ചയാണ് ജില്ലയിൽ രണ്ട് വിദ്യാർഥികൾക്ക് ഷിഗല്ല സ്ഥിരീകരിക്കുന്നത്. ഇത് കൂടാതെ ഈ മാസം ആദ്യം ഒരാൾക്കുകൂടി ഷിഗെല്ല റിപ്പോർട്ട് ചെയ്തിരുന്നു. 5133 പേർക്കാണ് ഈ മാസം ഇതുവരെ വൈറൽ പനി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പനി വരുന്നവർ സ്വയം ചികിത്സ തേടരുതെന്നും ആരോഗ്യ വകുപ്പ് നിർദേശം നൽകുന്നു. 133 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. പകർച്ചവ്യാധികൾ വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.
ഷിഗല്ലെ രോഗബാധ: വേണം ജാഗ്രത
തൊടുപുഴ: ഷിഗെല്ല രോഗബാധ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പൊതുജനം ജാഗ്രത പുലര്‍ത്തണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ബാക്ടീരിയ പരത്തുന്ന ഒരു വയറിളക്കരോഗമാണ് ഷിഗെല്ല. രോഗിയുടെ മലവിസര്‍ജ്യത്തിലൂടെ പുറത്തുവരുന്ന രോഗാണുക്കള്‍ മലിനമായ ആഹാരം, വെള്ളം, രോഗാണുക്കളുള്ള പ്രതലങ്ങള്‍, രോഗീപരിചണം എന്നിവയിലൂടെ ഒരാളില്‍നിന്ന് മറ്റൊരാളിലേക്ക് പകരുന്നു. പനി, വയറിളക്കം, ഛര്‍ദി, മനംപിരട്ടല്‍, രക്തം കലര്‍ന്ന മലം, വേദനയോടെ ഇടവിട്ട് ശുചിമുറിയില്‍ പോകണമെന്ന് തോന്നല്‍ തുടങ്ങിയവ ലക്ഷണങ്ങളാണ്.
പ്രതിരോധ മാര്‍ഗം: ഭക്ഷണത്തിന് മുമ്പും ശൗചാലയം ഉപയോഗിച്ച ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക. തിളപ്പിച്ചാറിയ കുടിവെള്ളം മാത്രം ഉപയോ


