Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightThodupuzhachevron_rightകാത്തിരിപ്പിന് വിരാമം;...

കാത്തിരിപ്പിന് വിരാമം; പ്രവർത്തനസജ്ജമാക്കാനൊരുങ്ങി കോതായിക്കുന്ന്​ കംഫർട്ട് സ്റ്റേഷനും ഷീ ലോഡ്ജും

text_fields
bookmark_border
കാത്തിരിപ്പിന് വിരാമം; പ്രവർത്തനസജ്ജമാക്കാനൊരുങ്ങി കോതായിക്കുന്ന്​ കംഫർട്ട് സ്റ്റേഷനും ഷീ ലോഡ്ജും
cancel
camera_alt

കോ​താ​യി​ക്കു​ന്നി​ലെ ശു​ചി​മു​റി കെ​ട്ടി​ടം

തൊ​ടു​പു​ഴ: കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ കോ​താ​യി​ക്കു​ന്ന് ബ​സ് സ്റ്റാ​ൻ​ഡി​ലെ കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ പ​ണി​ക​ൾ പു​ന​രാ​രം​ഭി​ക്കു​ന്നു. തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ​യു​ടെ കോ​താ​യി​ക്കു​ന്ന് ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ന്‍റെ മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റ​ട​ക്ക​മു​ള്ള അ​വ​സാ​ന​വ​ട്ട പ്ര​വൃ​ത്തി​ക​ളാ​ണ് തി​ങ്ക​ളാ​ഴ്ച മു​ത​ൽ പു​ന​രാ​രം​ഭി​ക്കു​ന്ന​ത്. ഒ​രു​മാ​സം കൊ​ണ്ട് പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ശു​ചി​മു​റി തു​റ​ന്ന് ന​ൽ​കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ വി​ല​യി​രു​ത്ത​ൽ.

നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യി​ട്ട് വ​ർ​ഷ​ങ്ങ​ൾ

കോതാ​യി​ക്കു​ന്നി​ൽ കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​ട്ട് വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ടു. എ​ന്നാ​ൽ, മാ​ലി​ന്യ സം​സ്ക​ര​ണ സം​വി​ധാ​ന​മി​ല്ലാ​ത്ത​തോ​ടെ ഇ​ത് പ്ര​യോ​ജ​പ്ര​ദ​മാ​യി​ല്ല. ശു​ചി​ത്വ​മി​ഷ​ൻ ഫ​ണ്ട്​ ഉ​പ​യോ​ഗി​ച്ച് 2019ലാ​ണ് നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. എ​ന്നാ​ൽ, മാ​ലി​ന്യ സം​സ്ക​ര​ണ സം​വി​ധാ​ന​മു​ണ്ടാ​ക്കു​ന്ന​തി​ൽ ന​ഗ​ര​സ​ഭ ഭ​ര​ണാ​ധി​കാ​രി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും അ​നാ​സ്ഥ കാ​ണി​ച്ച​തോ​ടെ ഇ​ത് അ​ട​ഞ്ഞു​കി​ട​ന്നു.

പ്ര​ദേ​ശ​ത്തെ ജ​ന​പ്ര​തി​നി​ധി​ക​ൾ, സ്റ്റാ​ൻ​ഡി​ലെ​ത്തു​ന്ന യാ​ത്ര​ക്കാ​ർ, ബ​സ് തൊ​ഴി​ലാ​ളി​ക​ൾ, ക​ച്ച​വ​ട​ക്കാ​ർ എ​ന്നി​ങ്ങ​നെ വി​വി​ധ ത​ല​ങ്ങ​ളി​ലു​ള്ള​വ​ർ നി​ര​ന്ത​രം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ന​ട​പ​ടി​യു​ണ്ടാ​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ല്ല. ഇ​തോ​ടെ പൊ​തു​ഖ​ജ​നാ​വി​ൽ​നി​ന്ന് 40 ല​ക്ഷം മു​ട​ക്കി​യ പ​ദ്ധ​തി ആ​ർ​ക്കും പ്ര​യോ​ജ​ന​മി​ല്ലാ​തെ മാ​റി.

ശാ​പ​മോ​ക്ഷം തേ​ടി ഷീ ​ലോ​ഡ്ജ്

ര​ണ്ട് നി​ല​ക​ളി​ലാ​യു​ള്ള ശു​ചി​മു​റി കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ൾ നി​ല​യി​ലെ ര​ണ്ട് മു​റി​ക​ൾ രാ​ത്രി​യി​ൽ ന​ഗ​ര​ത്തി​ലെ​ത്തു​ന്ന സ്ത്രീ​ക​ൾ​ക്ക് വി​ശ്ര​മ​കേ​ന്ദ്ര​മാ​യാ​ണ് വി​ഭാ​വ​നം ചെ​യ്തി​രു​ന്ന​ത്. ര​ണ്ട് ഡ​ബി​ൾ റൂ​മു​ക​ളാ​ണ് ഇ​വി​ടെ ത​യാ​റാ​ക്കി​യ​ത്. ഈ ​മു​റി​ക​ളി​ൽ ലൈ​റ്റും ഫാ​നും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ സ്ഥാ​പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

എ​ന്നാ​ൽ, പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​താ​യ​തോ​ടെ സാ​മൂ​ഹി​ക​വി​രു​ദ്ധ​രും അ​നാ​ശാ​സ്യ സം​ഘ​ങ്ങ​ളും ഇ​വി​ടെ ത​മ്പ​ടി​ച്ചു. ഇ​വ​ർ ഇ​വി​ട​ത്തെ നി​ർ​മി​തി​ക​ളെ​ല്ലാം ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു. മാ​ലി​ന്യ സം​സ്ക​ര​ണ സം​വി​ധാ​നം ആ​രം​ഭി​ക്കു​ന്ന​തോ​ടെ ഷീ ​ലോ​ഡ്ജും പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​ക്കാ​ൻ ക​ഴി​യും. ഇ​തി​ന് മു​ന്നോ​ടി​യാ​യി ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​വി​ടെ ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി​ക​ളും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

പ്ര​വൃ​ത്തി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കും

ശു​ചി​മു​റി​യു​ടെ​യും ഷീ ​ലോ​ഡ്ജി​ന്‍റെ​യും പ്ര​വൃ​ത്തി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കി തു​റ​ന്നു​ന​ൽ​കു​മെ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ കെ. ​ദീ​പ​ക് ‘മാ​ധ്യ​മ’​ത്തോ​ട് പ​റ​ഞ്ഞു. നി​സ്സാ​ര സാ​ങ്കേ​തി​ക​ത്വ​ത്തി​ൽ കു​രു​ങ്ങി​യാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ൾ നീ​ണ്ടു​പോ​യ​ത്. എ​ന്നാ​ൽ, മൂ​ന്നു​മാ​സം മു​മ്പ് താ​ൻ ചെ​യ​ർ​മാ​നാ​യ ശേ​ഷ​മാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ സ​ജീ​വ​മാ​യ ഇ​ട​പെ​ട​ലു​ണ്ടാ​യ​ത്.

ഇ​തി​നാ​യി ശു​ചി​ത്വ മി​ഷ​ന്‍റെ​യും എ​ൻ​ജി​നീ​യ​റി​ങ് വി​ഭാ​ഗ​ത്തി​ന്‍റെ​യും യോ​ഗ​ങ്ങ​ൾ പ​ല​വ​ട്ടം വി​ളി​ച്ച് ചേ​ർ​ത്തു. സാ​ങ്കേ​തി​ക​ത്വ​ങ്ങ​ൾ മാ​റ്റാ​നു​ള്ള ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തി​യാ​ണ് തി​ങ്ക​ളാ​ഴ്ച മു​ത​ൽ മാ​ലി​ന്യ സം​സ്ക​ര​ണ സം​വി​ധാ​ന​ത്തി​ന്‍റെ പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
TAGS:comfort station she lodge Idukki News 
News Summary - Kotaikunnu Comfort Station and She Lodge are ready to be operational
Next Story