Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightThodupuzhachevron_rightഉരുൾപൊട്ടൽ സാധ്യത...

ഉരുൾപൊട്ടൽ സാധ്യത മേഖലകളില്‍ എന്‍.ഡി.ആര്‍.എഫ് പരിശോധന

text_fields
bookmark_border
ഉരുൾപൊട്ടൽ സാധ്യത മേഖലകളില്‍ എന്‍.ഡി.ആര്‍.എഫ് പരിശോധന
cancel
camera_alt

ദേ​വി​കു​ളം താ​ലൂ​ക്കി​ലെ ദു​ര​ന്ത സാ​ധ്യ​ത മേ​ഖ​ല​ക​ൾ എ​ൻ.​ഡി. ആ​ർ. എ​ഫ് സം​ഘം സ​ന്ദ​ർ​ശി​ക്കു​ന്നു

തൊ​ടു​പു​ഴ: ഉ​രു​ള്‍പൊ​ട്ട​ൽ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന (എ​ന്‍.​ഡി.​ആ​ര്‍.​എ​ഫ്) പ​രി​ശോ​ധ​ന ന​ട​ത്തി. മൂ​ന്നാ​ര്‍, മാ​ങ്കു​ളം, ആ​ന​വി​ര​ട്ടി വി​ല്ലേ​ജു​ക​ളി​ലാ​ണ് സം​ഘം എ​ത്തി​യ​ത്. എ​ന്‍.​ഡി.​ആ​ര്‍.​എ​ഫ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ പ്ര​ശാ​ന്ത് ജി. ​ചീ​നാ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ സം​ഘം ദേ​വി​കു​ളം ത​ഹ​സി​ല്‍ദാ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ത​ഹ​സി​ല്‍ദാ​ര്‍ ,വി​ല്ലേ​ജ് ഓ​ഫി​സ​ര്‍മാ​ര്‍ എ​ന്നി​വ​രോ​ടൊ​പ്പം വി​വി​ധ മേ​ഖ​ല​ക​ള്‍ സേ​നാം​ഗ​ങ്ങ​ള്‍ സ​ന്ദ​ര്‍ശി​ച്ച് സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി.

മൂ​ന്നാ​ര്‍ വി​ല്ലേ​ജി​ലെ അ​ന്തോ​ണി​യാ​ര്‍ കോ​ള​നി, 26 മു​റി, എം.​ജി കോ​ള​നി, ല​ക്ഷം കോ​ള​നി,മൂ​ന്നാ​ര്‍ ഗ്യാ​പ്പ് റോ​ഡ്, മാ​ങ്കു​ളം വി​ല്ലേ​ജി​ലെ ആ​ന​ക്കു​ളം,പെ​രു​മ്പം​കു​ത്ത്, ആ​റാം മൈ​ല്‍,താ​ളും​ക​ണ്ടം,മാ​ങ്കു​ളം കെ.​എ​സ്.​ഇ.​ബി ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി,ആ​ന​വി​ര​ട്ടി​യി​ലെ ദേ​ശീ​യ​പാ​ത,കോ​ട്ട​പ്പാ​റ കോ​ള​നി എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി.​ ക​ന​ത്ത മ​ഴ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ എ​ന്തെ​ങ്കി​ലും ഏ​ത് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ല്‍ നേ​രി​ടു​ന്ന​തി​നാ​യാ​ണ് 33 അം​ഗ ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സേ​ന ക​ഴി​ഞ്ഞ മാ​സം ഇ​ടു​ക്കി ജി​ല്ല​യി​ലെ​ത്തി​യ​ത്.

വെ​ള്ളാ​പ്പാ​റ​യി​ലെ വ​നം​വ​കു​പ്പി​ന്റെ ഡോ​ര്‍മെ​റ്റ​റി​യാ​ണ് എ​ന്‍.​ഡി.​ആ​ര്‍.​എ​ഫ് ബേ​സ് ക്യാ​മ്പാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്. പ്ര​ള​യം, ഉ​രു​ള്‍പൊ​ട്ട​ല്‍, മ​ണ്ണി​ടി​ച്ച​ല്‍ തു​ട​ങ്ങി ഏ​തു പ്ര​തി​സ​ന്ധി​യി​ലും ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ന് പ​രി​ശീ​ല​നം നേ​ടി​യ​വ​രാ​ണ് സേ​നാം​ഗ​ങ്ങ​ള്‍.നാ​ലു ബോ​ട്ടു​ക​ള്‍, ഉ​രു​ള്‍ പൊ​ട്ട​ല്‍, മ​ണ്ണി​ടി​ച്ച​ല്‍ ദു​ര​ന്ത​ങ്ങ​ളി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന ക​ട്ട​ര്‍ മെ​ഷീ​നു​ക​ള്‍, സ്‌​കൂ​ബ ഡൈ​വി​ങ്​ സെ​റ്റ്, മ​ല ക​യ​റു​ന്ന​തി​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ള്‍ തു​ട​ങ്ങി സ​ര്‍വ സ​ന്നാ​ഹ​ങ്ങ​ളു​മാ​യി സ​ജ്ജ​മാ​ണ് സം​ഘം.

Show Full Article
TAGS:Thodupuzha NDRF Land slide 
News Summary - NDRF inspection in landslide prone areas
Next Story