Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2026 7:07 AM GMT Updated On
date_range 23 Jun 2026 7:07 AM GMTഓപറേഷൻ തൂഫാൻ: ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ
text_fieldscamera_alt
ശ്യാം
തൊടുപുഴ: ഒാപറേഷൻ തൂഫാന്റെ ഭാഗമായി കരിംകുന്നം പൊലീസ് 10 കിലോ കഞ്ചാവ് പിടിച്ചെടുത്ത കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ. അറക്കുളം വില്ലേജ് അശോക ആലിൻചുവട് ഭാഗത്ത് വെളുത്തെടത്ത് പറമ്പിൽ ശ്യാം (23) ആണ് പിടിയിലായത്. ഇൻസ്‌പെക്ടർ മഹേഷ് പിള്ളയുടെ നിർദേശാനുസരണം എസ്.ഐമാരായ വി.കെ. രാജേഷ്, അരുൺ സി. ഗോവിന്ദ്, എ.എസ്.ഐമാരായ കെ.പി. അനിൽ, ഒ.എസ്. മധു എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 19ന് വെളുപ്പിനാണ് കരിംകുന്നം കുഴിമറ്റം ഭാഗത്തുവെച്ച് 10 കിലോയോളം കഞ്ചാവുമായി മൂന്നുപേരെ പൊലീസ് പിടികൂടിയത്. സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ട് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ തിങ്കളാഴ്ച വൈകീട്ടോടെയാണ് പിടികൂടിയത്.
Next Story


