Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightThodupuzhachevron_rightഓപറേഷന്‍ തൂഫാൻ: 10...

ഓപറേഷന്‍ തൂഫാൻ: 10 കിലോ കഞ്ചാവുമായി മൂന്നു പേർ പിടിയിൽ

text_fields
bookmark_border
ഓപറേഷന്‍ തൂഫാൻ: 10 കിലോ കഞ്ചാവുമായി മൂന്നു പേർ പിടിയിൽ
cancel
camera_alt

ഷി​ൻ​സ്​ അ​ഗ​സ്റ്റി​ൻ, അ​ശ്വി​ൻ രാ​ജ്​, ജി​ജോ ജോ​ർ​ജ്

തൊടുപുഴ: ഓപറേഷന്‍ തൂഫാന്റെ ഭാഗമായി കരിങ്കുന്നം പൊലീസ് നടത്തിയ പരിശോധനയില്‍ 10 കിലോയോളം കഞ്ചാവുമായി മൂന്നു യുവാക്കള്‍ പിടിയിലായി. കരിങ്കുന്നം തട്ടാരത്തട്ട കുന്നേല്‍ ഷിന്‍സ് അഗസ്റ്റിന്‍ (29), കോടത്ത് തറയില്‍ അശ്വിന്‍ രാജ് (24) പാലാ പൂവരണി കാഞ്ഞിരത്തിങ്കല്‍ ജിജോ ജോര്‍ജ് (40) എന്നിവരെയാണ് പൊലീസും ഡാന്‍സാഫ് ടീമും ചേര്‍ന്ന് പിടികൂടിയത്. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന നടുക്കണ്ടം സ്വദേശി മോനായി എന്നു വിളിക്കുന്ന ശ്യാം ഓടിരക്ഷപ്പെട്ടു.

വെള്ളിയാഴ്ച പുലര്‍ച്ച 12.55ഓടെ പാലാ റൂട്ടില്‍ കുഴിമറ്റത്തുവെച്ചാണ് പ്രതികളെയും കഞ്ചാവും പിടികൂടിയത്. മൂന്നു ബൈക്കുകളിലായാണ് പ്രതികള്‍ കഞ്ചാവുമായി എത്തിയത്. പൊലീസിനെ കണ്ടതോടെ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഇവരെത്തിയ ബൈക്കുകളും പിടിച്ചെടുത്തു. ഷിന്‍സാണ് മയക്കുമരുന്ന് വില്‍പനയുടെ മുഖ്യസൂത്രധാരനെന്ന് പൊലീസ് പറഞ്ഞു. തൊടുപുഴ, കരിങ്കുന്നം, മുട്ടം പൊലീസ് സ്‌റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ മയക്കുമരുന്ന് കേസുകളുണ്ട്. ഇടുക്കി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ഇവരെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യുമെന്ന് കരിങ്കുന്നം എസ്.എച്ച്.ഒ പറഞ്ഞു.

Show Full Article
TAGS:Operation Toofan Kerala Police ganja seized 
News Summary - Operation Toofan: Three arrested with 10 kg of ganja
Next Story