Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightThodupuzhachevron_rightവില്ലനായി...

വില്ലനായി നിയമക്കുരുക്കുകൾ;നാലര വർഷത്തിനിടെ വിതരണം ചെയ്തത് 18,643 പട്ടയം

text_fields
bookmark_border
വില്ലനായി നിയമക്കുരുക്കുകൾ;നാലര വർഷത്തിനിടെ വിതരണം ചെയ്തത് 18,643 പട്ടയം
cancel

തൊടുപുഴ: നിയമക്കുരുക്കുകൾ പ്രതിസന്ധി തീർത്തതോടെ ജില്ലയിലെ പട്ടയ വിതരണം ഇഴയുന്നു. നാലര വർഷത്തിനിടെ ജില്ലയിൽ വിതരണം ചെയ്തത് 18,643 പട്ടയങ്ങൾ മാത്രമാണ്. പട്ടയത്തിനായി ഇനിയും ആയിരങ്ങളാണ് അപേക്ഷ നൽകി കാത്തിരിക്കുന്നത്. റവന്യൂ വകുപ്പിന്‍റെ കണക്ക് പ്രകാരമാണ് നാലരവർഷത്തിനിടെ ജില്ലയിലെ വിവിധ വില്ലേജ് പരിധികളിലായി 18,643 പട്ടയം വിതരണം ചെയ്തത്. ഹൈകോടതിയിലും സുപ്രീംകോടതിയിലുമായി നടക്കുന്ന നിയമനടപടി അനന്തമായി നീളുന്നത് പ്രശ്നപരിഹാരം അകലെയാക്കുകയാണ്.

ഫയലിലുറങ്ങി പട്ടയങ്ങൾ

നിയമനടപടികളിൽപെട്ടതോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ പട്ടയങ്ങളും വിതരണം ചെയ്യാനാകാതെ ഫയലിൽ ഉറങ്ങുകയാണ്. റവന്യൂ വകുപ്പിന്‍റെ കണക്കനുസരിച്ച് ഉടുമ്പൻചോല, ദേവികുളം താലൂക്കുകളിൽ മാത്രം നടപടി പൂർത്തിയാക്കിയ 367 പട്ടയങ്ങളാണ് വിതരണം ചെയ്യാനാകാതെ ഫയലിൽ വിശ്രമിക്കുന്നത്.

ഇരട്ടയാർ -9, അണക്കര -31, ആനവിലാസം -15, കരുണാപുരം-15,വണ്ടന്മേട് -08, ചക്കുപള്ളം -12, ചതുരംഗപ്പാറ -1, കാന്തിപ്പാറ-44, ഉടുമ്പൻചോല -15, പാറത്തോട് -14, കൽക്കൂന്തൽ -34, രാജകുമാരി -05, പൂപ്പാറ -02, രാജാക്കാട് -63, ശാന്തൻപാറ -06, ബൈസൺവാലി -16, വെളളത്തൂവൽ -02, വട്ടവട -01, കുഞ്ചിത്തണ്ണി -64, കാന്തല്ലൂർ -05 എന്നിങ്ങനെയാണ് വില്ലേജ് തിരിച്ചുള്ള കണക്ക്.ഇതിന് പുറമെ ദേവികുളം താലൂക്കിൽ മാത്രം പട്ടയം ലഭിക്കുന്നതിനായി 11,834 അപേക്ഷയും അവശേഷിക്കുന്നുണ്ട്.

പരിഹാരം കാത്ത് അപേക്ഷകർ

നിയമക്കുരുക്കുകളഴിഞ്ഞ് പട്ടയം ലഭിക്കുന്നതുംകാത്ത് ആയിരക്കണക്കിന് അപേക്ഷകളാണ് റവന്യൂ വകുപ്പിന്‍റെ കൈകളിലുളളത്. നിയമസഭ പാസാക്കിയ ഭൂപതിവ് ചട്ട ഭേദഗതിയടക്കം ജില്ലയിലെ ഭൂപ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് അവകാശവാദങ്ങളുണ്ടെങ്കിലും ഇക്കാര്യത്തിൽ നിലനിൽക്കുന്ന അവ്യക്തത അപേക്ഷകരെ വലക്കുകയാണ്.

ചട്ടം നടപ്പാകുന്നതോടെ ജനങ്ങൾക്കാകെ ഭൂമിയുടെ സ്വതന്ത്ര വിനിയോഗത്തിനുള്ള അവകാശവും അനുവാദവും കൈവരുമെന്നാണ് സർക്കാറും റവന്യൂ വകുപ്പും പറയുന്നത്. എന്നാൽ, ഇത് സംബന്ധിച്ച നിരവധി ആശങ്കകളും നിലനിൽക്കുന്നുണ്ട്.

പ്ര​തി​സ​ന്ധി​യാ​യ​ത്​ ഹൈ​കോ​ട​തി വി​ധി

കേരള ഹൈക്കോടതി

ജി​ല്ല​യി​ലെ പ​ട്ട​യ വി​ത​ര​ണ​ത്തി​ൽ പ്ര​തി​സ​ന്ധി തീ​ർ​ത്ത​ത് നി​യ​മ ന​ട​പ​ടി​ക​ളാ​ണ്. മൂ​ന്നാ​ർ മേ​ഖ​ല​യി​ലെ കൈ​യേ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു​പ​രി​സ്ഥി​തി സം​ഘ​ട​ന ന​ൽ​കി​യ കേ​സി​ൽ 2024 ജ​നു​വ​രി 10ന് ​ഹൈ​കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച വി​ധി​യാ​ണ് ഇ​തി​ൽ നി​ർ​ണാ​യ​ക​മാ​യ​ത്. ഈ​വി​ധി അ​നു​സ​രി​ച്ച് ജി​ല്ല​യി​ൽ 1964 ലെ ​ഭൂ​പ​തി​വ് ച​ട്ട​ങ്ങ​ൾ പ്ര​കാ​ര​മു​ള്ള പ​ട്ട​യ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത് പ്ര​തി​സ​ന്ധി​യി​ലാ​യി.

സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ർ​ന്ന് ജി​ല്ല​യി​ലെ കാ​ർ​ഡ​മം ഹി​ൽ​റി​സ​ർ​വ് ഏ​രി​യ​യി​ലും പു​തി​യ പ​ട്ട​യ​ങ്ങ​ൾ അ​നു​വ​ദി​ക്കു​ന്ന​ത് ത​ട​സ്സ​പ്പെ​ട്ട​താ​യി റ​വ​ന്യൂ വ​കു​പ്പ് പ​റ​യു​ന്നു. സ്റ്റേ ​ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള​ള സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നാ​ണ് റ​വ​ന്യൂ വ​കു​പ്പി​ന്‍റെ വി​ശ​ദീ​ക​ര​ണം.

Show Full Article
TAGS:Pattayam Distribution Kerala High Court revenue department Land problems 
News Summary - Due to legal complications 18,643 pattayam were distributed in four and a half years
Next Story