Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightThodupuzhachevron_rightഅതിവേഗം; അതിദാരിദ്ര്യ...

അതിവേഗം; അതിദാരിദ്ര്യ നിർമാർജനം

text_fields
bookmark_border
അതിവേഗം; അതിദാരിദ്ര്യ നിർമാർജനം
cancel

തൊ​ടു​പു​ഴ: അ​തി​ദ​രി​ദ്ര​രി​ല്ലാ​ത്ത ജി​ല്ല​യെ​ന്ന നേ​ട്ട​ത്തി​ലേ​ക്ക് അ​തി​വേ​ഗം കു​തി​ക്കു​ക​യാ​ണ് ഇ​ടു​ക്കി. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും കു​ടും​ബ​ശ്രീ അ​ട​ക്ക​മു​ള്ള ഇ​ത​ര വ​കു​പ്പു​ക​ളു​ടെ​യും വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​നം വ​ഴി‍യാ​ണ് ജി​ല്ല ല​ക്ഷ്യ​ത്തോ​ട​ടു​ക്കു​ന്ന​ത്. ന​വം​ബ​ർ ഒ​ന്നി​ന് അ​തി​ദ​രി​ദ്ര​രി​ല്ലാ​ത്ത സം​സ്ഥാ​ന​മാ​യി കേ​ര​ള​ത്തെ പ്ര​ഖ്യാ​പി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​നം. ജി​ല്ല​യി​ൽ ഇ​തി​ന് മു​മ്പു​ത​ന്നെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നൂ​റു​മേ​നി കൈ​പ്പി​ടി​യി​ലൊ​തു​ക്കു​ക​യാ​ണ് അ​ധി​കൃ​ത​രു​ടെ ല​ക്ഷ്യം.

ജി​ല്ല​യി​ൽ ക​ണ്ടെ​ത്തി​യ​ത് 2665 പേ​രെ

അ​തി​ദാ​രി​ദ്യ നി​ർ​ണ​യ പ്ര​കി​യ​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ ന​ട​ത്തി​യ സ​ർ​വേ​യി​ൽ 2665 അ​തി​ദ​രി​ദ്ര​രെ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. ന​ഗ​ര​സ​ഭ​ക​ളി​ലും പ​ഞ്ചാ​യ​ത്തു​ക​ളി​ലും ന​ട​ത്തി​യ സ​ർ​വേ​യി​ലാ​ണ് ഇ​വ​രെ ക​ണ്ടെ​ത്തി​യ​ത്. ഗ്രാ​മ​സ​ഭ​ക​ൾ ചേ​ർ​ന്ന് അ​ന​ർ​ഹ​രെ ഒ​ഴി​വാ​ക്കി അ​ന്തി​മ പ​ട്ടി​ക ത​യാ​റാ​ക്കി. ഭ​ക്ഷ​ണം, ആ​രോ​ഗ്യം, വ​രു​മാ​നം, പാ​ർ​പ്പി​ടം തു​ട​ങ്ങി ആ​റ് പൊ​തു​ഘ​ട​ക​ങ്ങ​ളെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യാ​യി​രു​ന്നു സ​ർ​വേ. ഇ​വ​രി​ൽ​നി​ന്ന് അ​ന​ർ​ഹ​രെ​ന്ന് ക​ണ്ട​ത്തി​യ 498 കു​ടും​ബ​ങ്ങ​ളെ പ​ട്ടി​ക​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി. ബാ​ക്കി 2167 കു​ടും​ബ​ങ്ങ​ൾ​ക്കാ​യു​ള്ള പ​ദ്ധ​തി​ക​ളാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്. ഇ​തി​ൽ 250 കു​ടും​ബ​ങ്ങ​ൾ തൊ​ടു​പു​ഴ, ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​ക​ളി​ലാ​ണ്. 52 പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 1917 കു​ടും​ബ​ങ്ങ​ളു​മു​ണ്ട്. 1998 കു​ടും​ബ​ങ്ങ​ൾ ഇ​തി​നോ​ട​കം അ​തി​ദാ​രി​ദ്ര്യ​ത്തി​ൽ​നി​ന്ന് മോ​ചി​ത​രാ​യി.

രേ​ഖ​ക​ളു​റ​പ്പാ​ക്കി ‘അ​വ​കാ​ശം അ​തി​വേ​ഗം’

അ​ടി​സ്ഥാ​ന രേ​ഖ​ക​ള്‍ പോ​ലു​മി​ല്ലാ​തെ ബു​ദ്ധി​മു​ട്ടി​യി​രു​ന്ന അ​തി​ദ​രി​ദ്ര​ര്‍ക്ക് ‘അ​വ​കാ​ശം അ​തി വേ​ഗം’ യ​ജ്‍ഞ​ത്തി​ന്റെ ഭാ​ഗ​മാ​യി റേ​ഷ​ന്‍കാ​ര്‍ഡ്, ആ​ധാ​ര്‍കാ​ര്‍ഡ്, ഇ​ല​ക്ഷ​ന്‍ തി​രി​ച്ച​റി​യ​ൽ കാ​ര്‍ഡ് പോ​ലെ​യു​ള്ള അ​വ​കാ​ശ രേ​ഖ​ക​ളും ആ​രോ​ഗ്യ ഇ​ന്‍ഷു​റ​ന്‍സ്, സാ​മൂ​ഹി​ക സു​ര​ക്ഷ പെ​ന്‍ഷ​ൻ തു​ട​ങ്ങി​യ അ​ടി​യ​ന്ത​ര രേ​ഖ​ക​ളും ന​ല്‍കി.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി 260 ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് കാ​ർ​ഡ്, 131 വോ​ട്ട​ർ കാ​ർ​ഡ്, 30 സാ​മൂ​ഹി​ക സു​ര​ക്ഷ പെ​ൻ​ഷ​ൻ, 29 ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ, 35 തൊ​ഴി​ൽ കാ​ർ​ഡ്, 123 ആ​ധാ​ർ കാ​ർ​ഡ്, മൂ​ന്ന് ഗ്യാ​സ് ക​ണ​ക്ഷ​ൻ, 104 റേ​ഷ​ൻ കാ​ർ​ഡ്, എ​ട്ട് കു​ടും​ബ​ശ്രീ അ​യ​ൽ​ക്കൂ​ട്ട അം​ഗ​ത്വം, ര​ണ്ട് ഭി​ന്ന​ശേ​ഷി കാ​ർ​ഡ് എ​ന്നി​വ​യും പ​ട്ടി​ക​യി​ലു​ൾ​പ്പെ​ട്ട​വ​ർ​ക്ക് ല​ഭ്യ​മാ​ക്കി.

ഭ​ക്ഷ​ണ​മു​റ​പ്പാ​ക്കി ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ

ഭ​ക്ഷ​ണ ദൗ​ർ​ല​ഭ്യം മൂ​ലം ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ച്ചി​രു​ന്ന 802 കു​ടും​ബ​ങ്ങ​ൾ​ക്ക് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ വ​ഴി ഭ​ക്ഷ​ണം ന​ൽ​കി. ഇ​തി​ൽ 73 കു​ടും​ബ​ങ്ങ​ളി​ൽ പാ​കം​ചെ​യ്‍ത ഭ​ക്ഷ​ണ​മാ​ണ് ന​ൽ​കു​ന്ന​ത്. 729 കു​ടും​ബ​ങ്ങ​ളി​ലേ​ക്ക് ഭ​ക്ഷ്യ​ക്കി​റ്റു​ക​ളും ന​ൽ​കി. 949 കു​ടും​ബ​ങ്ങ​ളി​ലേ​ക്ക് ആ​വ​ശ്യ​മാ​യ മ​രു​ന്ന് ന​ൽ​കി. 198 കു​ടും​ബ​ങ്ങ​ൾ​ക്ക് പാ​ലി​യേ​റ്റി​വ് പ​രി​ച​ര​ണ​വും 20 കു​ടും​ബ​ങ്ങ​ളി​ൽ ആ​രോ​ഗ്യ സു​ര​ക്ഷ സാ​മ​ഗ്രി​ക​ളും ന​ൽ​കി.

വ​രു​മാ​നം ഉ​റ​പ്പാ​ക്കി ഉ​ജ്ജീ​വ​നം

വ​രു​മാ​നം ക്ലേ​ശ ഘ​ട​ക​മാ​യി​ട്ടു​ള്ള കു​ടും​ബ​ങ്ങ​ൾ​ക്ക് കു​ടും​ബ​ശ്രീ മി​ഷ​ന്റെ നേതൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ഉ​ജ്ജീ​വ​നം പ​ദ്ധ​തി​യി​ലൂ​ടെ വ​രു​മാ​നം ഉ​റ​പ്പാ​ക്കി. ഈ ​പ​ട്ടി​ക​യി​ലു​ണ്ടാ​യി​രു​ന്നു 180 കു​ടും​ബ​ങ്ങ​ളി​ൽ 174 കു​ടും​ബ​ങ്ങ​ളു​ടെ​യും പ്ര​ശ്നം ഉ​ജ്ജീ​വ​നം പ​ദ്ധ​തി​യി​ലൂ​ടെ പ​രി​ഹ​രി​ച്ചു. ആ​റ് കു​ടും​ബ​ങ്ങ​ൾ​ക്ക് മ​റ്റ് വ​കു​പ്പു​ക​ളി​ലൂ​ടെ വ​രു​മാ​നം ഉ​റ​പ്പാ​ക്കി.

വീ​ട് ആ​വ​ശ്യ​മു​ണ്ടാ​യി​രു​ന്ന 239 കു​ടും​ബ​ങ്ങ​ളി​ല്‍ 169 എ​ണ്ണം പൂ​ർ​ത്തി​യാ​ക്കി. 70 വീ​ടു​ക​ളു​ടെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. 239 പേ​ർ നി​ർ​മാ​ണ​ത്തി​നാ​യി ക​രാ​ർ വെ​ച്ചി​ട്ടു​ണ്ട്. ഭൂ​മി​യും വീ​ടും ആ​വ​ശ്യ​മാ​യി​രു​ന്ന 77 കു​ടും​ബ​ങ്ങ​ളി​ൽ 25 എ​ണ്ണം പൂ​ർ​ത്തി​യാ​ക്കി. 50 എ​ണ്ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. 176 കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ടു​ക​ളു​ടെ പു​ന​രു​ദ്ധ​ര​ണ​മാ​യി​രു​ന്നു ആ​വ​ശ്യം. ഇ​തി​ൽ 143 എ​ണ്ണം പൂ​ർ​ത്തി​യാ​ക്കി. 174 പേ​ർ ക​രാ​ർ വെ​ച്ചി​ട്ടു​ണ്ട്. 31 എ​ണ്ണം നി​ർ​മാ​ണ ഘ​ട്ട​ത്തി​ലു​മാ​ണ്. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കെ.​എ​സ്.​ആ​ർ.​ടി.​സി-​സ്വ​കാ​ര്യ ബ​സു​ക​ളി​ൽ സൗ​ജ​ന്യ യാ​ത്ര​യും പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളു​മെ​ല്ലാം ഉ​റ​പ്പാ​ക്കി.

Show Full Article
TAGS:Poverty Free Idukki District Government of Kerala 
News Summary - Rapidly; Eradicating extreme poverty
Next Story