Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightThodupuzhachevron_rightഅഞ്ച് വർഷത്തിൽ...

അഞ്ച് വർഷത്തിൽ ഇടുക്കിയിൽ ജീവനൊടുക്കിയവർ 2204:കൂ​ടു​ത​ൽ അ​ടി​മാ​ലി​യി​ൽ

text_fields
bookmark_border
അഞ്ച് വർഷത്തിൽ ഇടുക്കിയിൽ ജീവനൊടുക്കിയവർ 2204:കൂ​ടു​ത​ൽ അ​ടി​മാ​ലി​യി​ൽ
cancel

തൊ​ടു​പു​ഴ​: പ​​ല​​വി​​ധ പ്ര​​തി​​സ​​ന്ധി​​ക​​ൾ ചൂ​​ണ്ടി​​ക്കാ​​ട്ടി ജീ​​വി​​തം അ​​വ​​സാ​​നി​​പ്പി​​ക്കു​​ക​​യെ​​ന്ന ചി​​ന്ത​​യി​​ലേ​​ക്ക് വീ​​ണു​​പോ​​കു​​ന്ന ആ​​ളു​​ക​​ളു​​ടെ എ​​ണ്ണം ജി​ല്ല​യി​ൽ കൂ​ടു​ന്നു. ജി​ല്ല​യി​ൽ ക്രൈം ​റെ​ക്കോ​ഡ്സ് ബ്യൂ​റോ​യു​ടെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം അ​ഞ്ച്​ വ​ർ​ഷ​ത്തി​നി​ടെ 2204 പേ​രാ​ണ്​ ജി​ല്ല​യി​ൽ വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ ജീ​വ​നൊ​ടു​ക്കി​യ​ത്. 2020 ജ​നു​​വ​രി മു​ത​ൽ 2025 മാ​ർ​ച്ച്​ വ​രെ​യു​ള്ള ക​ണ​ക്കു​ക​ളാ​ണി​ത്. 2017 ൽ 319 ​ആ​ത്മ​ഹ​ത്യ​ക​ളാ​ണ് ന​ട​ന്ന​തെ​ങ്കി​ൽ 2018 ൽ ​ഇ​ത് 379 ലേ​ക്ക് ക​ട​ന്നു. ​2020 ഓ​ടെ എ​ണ്ണം പി​ന്നെ​യും കൂ​ടി വ​ന്നു. കു​ടും​ബ​പ്ര​ശ്ന​ങ്ങ​ൾ, മാ​റാ​രോ​ഗ​ങ്ങ​ൾ, ല​ഹ​രി, സൈ​ബ​ർ രം​ഗ​ത്തെ ചൂ​ഷ​ണ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യാ​ണ് ആ​ത്മ​ഹ​ത്യ​ക്ക് പ്ര​ധാ​ന കാ​ര​ണ​ങ്ങ​ളാ​യി ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ജി​ല്ല​യി​ൽ ക​ർ​ഷ​ക ആ​ത്മ​ഹ​ത്യ​ക​ൾ മാ​ത്ര​മാ​ണ്​ കൂ​ടു​ത​ലാ​യി കേ​ട്ടി​രു​ന്ന​ത്. എ​ന്നാ​ൽ അ​ത് മാ​റി ഇ​പ്പോ​ൾ സാ​മ്പ​ത്തി​ക പ്ര​യാ​സ​ങ്ങ​ളും കു​ടും​ബ​പ്ര​ശ്ന​ങ്ങ​ളും മൂ​ല​മു​ള്ള ആ​ത്മ​ഹ​ത്യ​ക​ൾ കൂ​ടി​യ​താ​യി ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നും സ​മൂ​ഹ​ത്തി​ൽ നി​ന്നു​മു​ള്ള ഒ​റ്റ​പ്പെ​ടു​ത്ത​ലും ഇ​തേ തു​ട​ർ​ന്നു​ണ്ടാ​കു​ന്ന മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ളും പ്ര​ധാ​ന​മാ​യി ആ​ത്മ​ഹ​ത്യ​ക്ക് കാ​ര​ണ​മാ​കു​ന്ന​താ​യാ​ണ് പൊ​ലീ​സ് രേ​ഖ. ജീ​വ​നൊ​ടു​ക്കു​ന്ന​വ​രി​ൽ മു​ന്നി​ൽ പു​രു​ഷ​ൻ​മാ​രാ​ണ്. അ​ടു​ത്തി​ടെ യു​വാ​ക്ക​ളി​ലും വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ലും ആ​ത്മ​ഹ​ത്യ പ്ര​വ​ണ​ത ഏ​റി വ​രു​ന്ന​താ​യി ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​രും ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

കൂ​ടു​ത​ൽ ആ​ത്​​മ​ഹ​ത്യ അ​ടി​മാ​ലി​യി​ൽ

അ​ഞ്ചു വ​ർ​ഷ​ത്തി​നി​ടെ ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ളു​ക​ൾ ജീ​വ​നൊ​ടു​ക്കി​യ​ത്​ അ​ടി​മാ​ലി​യി​ലാ​ണ്​ 151 പേ​ർ. നെ​ടു​ങ്ക​ണ്ടം-146, തൊ​ടു​പു​ഴ-140, കു​മ​ളി-131, മു​ട്ടം-28, പീ​രു​മേ​ട്​-76, പെ​രു​വ​ന്താ​നം- 35, രാ​ജാ​ക്കാ​ട്​-96, ശാ​ന്ത​ൻ​പാ​റ-108, ത​ങ്ക​മ​ണി-54, ഉ​ടു​മ്പ​ൻ​ചോ​ല-77, ഉ​പ്പു​ത​റ-99, വാ​ഗ​മ​ൺ-42, വ​ണ്ട​ൻ​മേ​ട്​-89, വ​ണ്ടി​പെ​രി​യാ​ർ-71, വെ​ള്ള​ത്തൂ​വ​ൽ-103, ക​മ്പം​മെ​ട്ട്​-49, ദേ​വി​കു​ളം-32, ഇ​ടു​ക്കി-53, കാ​ളി​യാ​ർ-49,ക​ഞ്ഞി​ക്കു​ഴി-75, ക​രി​മ​ണ​ൽ-4, ക​രി​മ​ണ്ണൂ​ർ-64, ക​രി​ങ്കു​ന്നം-33, ക​ട്ട​പ്പ​ന-128, കു​ള​മാ​വ്​-14, മ​റ​യൂ​​ർ-41, മൂ​ന്നാ​ർ-90,മു​രി​ക്കാ​ശേ​രി-42 എ​ന്നി​ങ്ങ​നെ​യാ​ണ്​ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ജീ​വ​നൊ​ടു​ക്കി​യ​വ​രു​ടെ എ​ണ്ണം.

വി​ളി​പ്പു​റ​ത്തു​ണ്ട്​ പി​ന്തു​ണ

ആ​​രോ​​ഗ്യ​സം​​ബ​​ന്ധ​​മാ​​യ സം​​ശ​​യ നി​​വാ​​ര​​ണം, മാ​​ന​​സി​​ക സ​​മ്മ​​ർ​​ദം അ​​നു​​ഭ​​വി​​ക്കു​​ന്ന​​വ​​ർ, ആ​​ത്മ​​ഹ​​ത്യ പ്ര​​വ​​ണ​​ത​​യു​​ള്ള​​വ​​ർ തു​​ട​​ങ്ങി​​യ​​വ​​ർ​​ക്ക് പി​​ന്തു​​ണ ന​​ൽ​​കു​​ന്ന​​തി​​നാ​​യി 24 മ​​ണി​​ക്കൂ​​റും പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന സ​​ർ​​ക്കാ​​രി​​ന്‍റെ ഔ​​ദ്യോ​​ഗി​​ക സേ​​വ​​ന​​ങ്ങ​​ളു​​ണ്ട്. മാ​​ന​​സി​​ക പ്ര​​ശ്ന​​ങ്ങ​​ൾ ഒ​​റ്റ​​ക്ക് നേ​​രി​​ടേ​​ണ്ട​​തി​​ല്ല. ദി​​ശ ഹെ​​ൽ​​പ് ലൈ​​ൻ, ടെ​​ലി മ​​ന​​സ്സ് എ​​ന്നി​​വ​​യു​​ടെ ടോ​​ൾ​​ഫ്രീ ന​​മ്പ​​റു​​ക​​ളി​​ൽ ഉ​​ൾ​​പ്പെ​​ടെ വി​​ളി​​ച്ചാ​​ൽ വി​​ദ​​ഗ്ധ​​രോ​​ട് തു​​റ​​ന്ന് സം​​സാ​​രി​​ച്ച് പി​​ന്തു​​ണ നേ​​ടാം. ഫോ​​ണി​​ലൂ​​ടെ സം​​സാ​​രി​​ച്ച് പ്ര​​ശ്ന​​ങ്ങ​​ൾ മ​​ന​​സ്സി​​ലാ​​ക്കു​​ക​​യും പ​​രി​​ഹാ​​രം നി​​ർ​​ദേ​​ശി​​ക്കു​​ക​​യും പി​​ന്തു​​ണ ന​​ൽ​​കു​​ക​​യും ചെ​​യ്യും. ആ​​വ​​ശ്യ​​മെ​​ങ്കി​​ൽ നേ​​രി​​ട്ട് ക​​ണ്ട് അ​​ധി​​കൃ​​ത​​ർ പി​​ന്തു​​ണ ന​​ൽ​​കും. ദി​​ശ ഹെ​​ൽ​​പ് ലൈ​​ൻ ന​​മ്പ​​ർ- 104, 1056, ടെ​​ലി മ​​ന​​സ്സ് ടോ​​ൾ​​ഫ്രീ ന​​മ്പ​​ർ- 14416.

അ​മൂ​ല്യ​മാ​ണ്​ ജീ​വ​ൻ; ആ​ത്​​മ​ഹ​ത്യ ഒ​ന്നി​നും പ​രി​ഹാ​ര​മ​ല്ല

തൊ​ടു​പു​ഴ: വ്യാ​ഴാ​ഴ്​​ച​ ഉ​പ്പു​ത​റ​യി​ൽ ഓ​​ട്ടോ​റി​ക്ഷ ഡ്രൈ​വ​​​റെ​യും ഭാ​ര്യ​യെ​യും ര​ണ്ട്​ മ​ക്ക​ളെ​യും തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം നാ​ടി​നെ ഒ​ന്നാ​കെ ന​ടു​ക്കി​യി​രി​ക്കു​ക​യാ​ണ്. ഉ​പ്പു​ത​റ ഒ​ൻ​പ​തേ​ക്ക​ർ പ​ട്ട​ത്ത​മ്പ​ലം മോ​ഹ​ന​ന്‍റെ മ​ക​ൻ സ​ജീ​വ്(34),ഭാ​ര്യ രേ​ഷ്മ (30), മ​ക​ൻ ദേ​വ​ൻ (5),മ​ക​ൾ ദി​വ്യ (3) എ​ന്നി​വ​രെ​യാ​ണ് തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ വീ​ടി​നു​ള്ളി​ൽ ക​ണ്ടെ​ത്തി​യ​ത്. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട്​ മൂ​ന്നോ​ടെ​യാ​ണ്​ സം​ഭ​വം.

മ​ക്ക​​ളെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ​ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു. പ്ര​​തി​​സ​​ന്ധി​​ക​​ളെ ത​​ര​​ണം ചെ​​യ്യാ​​നും പ്ര​​യാ​​സ​​ങ്ങ​​ൾ അ​​നു​​ഭ​​വി​​ക്കു​​ന്ന​​വ​​ർ​​ക്ക് കൈ​​ത്താ​​ങ്ങാ​​കാ​​നും സ​​മൂ​​ഹം കൂ​​ടു​​ത​​ൽ ജാ​​ഗ​​രൂ​​ക​​രാ​​കേ​​ണ്ട​​തി​​ന്‍റെ ആ​​വ​​ശ്യ​​ക​​ത​​യാ​​ണ് ഈ ​​മ​​ര​​ണ​​ങ്ങ​​ൾ ഓ​​ർ​​മി​​പ്പി​​ക്കു​​ന്ന​​ത്. തു​​റ​​ന്ന് സം​​സാ​​രി​​ച്ചും മ​​റ്റു​​ള്ള​​വ​​രു​​ടെ വി​​ഷ​​മ​​ങ്ങ​​ൾ അ​​റി​​ഞ്ഞ് സ​​ഹാ​​യി​​ച്ചും അ​​മൂ​​ല്യ​​മാ​​യ ജീ​​വി​​ത​​ത്തെ ഏ​​ത് പ്ര​​തി​​സ​​ന്ധി ഘ​​ട്ട​​ങ്ങ​​ളി​​ലും മു​​ന്നോ​​ട്ടു​​പോ​​കാ​​നാ​​കു​​മെ​​ന്ന യാ​​ഥാ​​ർ​​ഥ്യം തി​​രി​​ച്ച​​റി​​യ​​ണ​​മെ​​ന്നാ​​ണ് വി​​ദ​​ഗ്ധ​​ർ വ്യ​​ക്ത​​മാ​​ക്കു​​ന്ന​​ത്.


Show Full Article
TAGS:Mental Heath thodupuzha 
News Summary - Rate of people who end their life in Idukki
Next Story