സ്റ്റേഷനറിക്കടയിലെ മോഷണം: അന്തർസംസ്ഥാനക്കാരൻ അറസ്റ്റിൽ
text_fieldsറഷീദുൽ ഇസ്ലാം
തൊടുപുഴ: നഗരത്തിലെ സ്റ്റേഷനറി കടയിൽ നിന്ന് മൂന്നര ലക്ഷം രൂപ കവർന്ന സംഭവത്തിൽ അസം സ്വദേശിയായ പ്രതി പിടിയിൽ. അസം നാവ്ഗോൺ ജില്ലയിലെ ഡഗൗൺ സ്വദേശി റഷീദുൽ ഇസ്ലാം (25) ആണ് പിടിയിലായത്.
കഴിഞ്ഞ മെയ് 24ന് പുലർതച്ചെ മൂന്ന് മണിയോടെയാണ തൊടുപുഴ നഗരത്തിലെ കട കുത്തി തുറന്ന പ്രതി മൂന്നര ലക്ഷം രൂപ കവർന്നത്. പൊലീസ് അന്വേഷണം നടന്നെങ്കിലും പ്രതിയെ കുറിച്ച സൂചന ലഭിച്ചില്ല. കോലഞ്ചേരിയിലെ സൂപ്പർ മാർക്കറ്റ് കുത്തിത്തുറന്ന് ഒന്നേകാൽ ലക്ഷം രൂപ കവർന്ന കേസിൽ പിടിയിലായ ഇയാളെ ചോദ്യം ചെയ്തപ്പോഴാണ കുറ്റം സമ്മതിച്ചത്.
പ്ലൈവുഡ് കമ്പനി തൊഴിലാളിയായ പ്രതി ഒറ്റയ്ക്കാണ് മോഷണങ്ങൾ നടത്തിവന്നിരുന്നത്. പുത്തൻകുരിശ്, പെരുമ്പാവൂർ, കോതമംഗലം, കാലടി സ്റ്റേഷൻ പരിധികളിലെ സൂപ്പർ മാർക്കറ്റുകളിൽ നേരത്തെ മോഷണം നടത്തിയിട്ടുള്ളതായി പ്രതി സമ്മതിച്ചിരുന്നു. ഒറ്റയ്ക്കായിരുന്നു ഇയാൾ മോഷണം നടത്തിയിരുന്നത് മോഷണ മുതൽ ഉപയോഗിച്ച് നാട്ടിൽ സമീപകാലത്ത് ആർഭാഡ ബൈക്ക് വാങ്ങിയിട്ടുണ്ട്. മോഷണം ചെയ്ത് കിട്ടുന്ന മുതൽ ഉപയോഗിച്ച് ഇവിടെയും ആർഭാട ജീവിതമാണ് ഒറ്റയ്ക്ക് താമസിച്ചിരുന്ന പ്രതി ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു.


