Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightThodupuzhachevron_rightപട്ടികജാതി വികസന...

പട്ടികജാതി വികസന വകുപ്പിൽ ക്ഷേമപദ്ധതികൾ നിലച്ചു; കുടിശ്ശിക 150 കോടിയിലേറെ

text_fields
bookmark_border
പട്ടികജാതി വികസന വകുപ്പിൽ ക്ഷേമപദ്ധതികൾ നിലച്ചു; കുടിശ്ശിക 150 കോടിയിലേറെ
cancel

തൊ​ടു​പു​ഴ: സ​ർ​ക്കാ​റി​ന്‍റെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ​ത്തു​ട​ർ​ന്ന് സം​സ്ഥാ​ന പ​ട്ടി​ക​ജാ​തി-​വ​ർ​ഗ വി​ക​സ​ന വ​കു​പ്പി​ന് കീ​ഴി​ലും വി​വി​ധ ക്ഷേ​മ​പ​ദ്ധ​തി​ക​ൾ നി​ല​ച്ചു. പ​ദ്ധ​തി​ക​ളു​ടെ കു​ടി​ശ്ശി​ക​യാ​യി മാ​ത്രം 158.12 കോ​ടി രൂ​പ​യാ​ണ് അ​പേ​ക്ഷ​ക​ർ​ക്ക് ന​ൽ​കാ​നു​ള്ള​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ കു​ടി​ശ്ശി​ക മി​ശ്ര​വി​വാ​ഹ ധ​ന​സ​ഹാ​യ വി​ത​ര​ണ​ത്തി​ലാ​ണ്. ഈ ​ഇ​ന​ത്തി​ൽ 65,12,25,000 രൂ​പ അ​പേ​ക്ഷ​ക​ർ​ക്ക് ന​ൽ​കാ​നു​ണ്ടെ​ന്ന് ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

തൊ​ട്ടു​പി​ന്നി​ൽ വി​വാ​ഹ ധ​ന​സ​ഹാ​യ അ​പേ​ക്ഷ​യാ​ണ്. ഇ​വ​ർ​ക്ക്​ 58,07,00,000 രൂ​പ​യും വി​ത​ര​ണം ചെ​യ്യാ​നു​ണ്ട്. ഇ​തി​നു​പു​റ​മേ ചി​കി​ത്സാ​ധ​ന​സ​ഹാ​യ ഇ​ന​ത്തി​ൽ 3,42,25,500, വി​ദേ​ശ തൊ​ഴി​ൽ ധ​ന​സ​ഹാ​യ​ത്തി​ൽ 5,61,00,000, ഏ​ക വ​രു​മാ​ന​ദാ​യ​ക​ന്‍റെ മ​ര​ണം മൂ​ല​മു​ള്ള സ​ഹാ​യം 15,56,00,000 രൂ​പ​യു​മാ​ണ് മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന​ത്.

പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള സ്കോ​ള​ർ​ഷി​പ് തു​ക​യി​ൽ കു​ടി​ശ്ശി​ക​യി​ല്ലെ​ങ്കി​ലും പോ​സ്റ്റ്മെ​ട്രി​ക് ത​ല​ത്തി​ൽ പ​ഠി​ക്കു​ന്ന പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്കോ​ള​ർ​ഷി​പ്പി​ന​ത്തി​ൽ 9,42,74,160 രൂ​പ ന​ൽ​കാ​നു​ണ്ട്. ഇ​തോ​ടൊ​പ്പം പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട​വ​രു​ടെ മി​ശ്ര​വി​വാ​ഹ ധ​ന​സ​ഹാ​യ​ത്തി​ൽ 91,75,000 രൂ​പ​യും കു​ടി​ശ്ശി​ക​യു​ണ്ട്. ഇ​ക്കൂ​ട്ട​ത്തി​ൽ മി​ശ്ര​വി​വാ​ഹ ധ​ന​സ​ഹാ​യ വി​ത​ര​ണം നി​ല​ച്ചി​ട്ട് നാ​ല് വ​ർ​ഷ​ത്തോ​ള​മാ​യി. വി​വാ​ഹ ധ​ന​സ​ഹാ​യം ഒ​രു​വ​ർ​ഷ​വും പി​ന്നി​ട്ടു.

ചി​കി​ത്സാ​ധ​ന​സ​ഹാ​യം മാ​ത്ര​മാ​ണ് ഇ​ട​ക്ക്​ പേ​രി​നെ​ങ്കി​ലും വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ക്ഷേ​മ​പ​ദ്ധ​തി​ക​ളി​ലെ ധ​ന​സ​ഹാ​യ വി​ത​ര​ണം നി​ല​ച്ച​തോ​ടെ അ​പേ​ക്ഷ ന​ൽ​കി കാ​ത്തി​രി​ക്കു​ന്ന സാ​ധാ​ര​ണ​ക്കാ​രാ​ണ് വെ​ട്ടി​ലാ​യ​ത്. വി​ദേ​ശ​ജോ​ലി​ക്ക് ധ​ന​സ​ഹാ​യ​മാ​യി ഒ​രു​ല​ക്ഷം രൂ​പ​യും വി​വാ​ഹ​ത്തി​ന് 1.25 ല​ക്ഷ​വും മി​ശ്ര​വി​വാ​ഹ​ത്തി​ന് 75000വും ​ഏ​ക വ​രു​മാ​ന​ദാ​യ​ക​ന്‍റെ മ​ര​ണം​മൂ​ലം ക​ഷ്ട​ത‍യ​നു​ഭ​വി​ക്കു​ന്ന കു​ടും​ബ​ത്തി​ന് ര​ണ്ടു​ല​ക്ഷം രൂ​പ​യു​മാ​ണ് വ​കു​പ്പ് ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന​ത്.

പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പി​ലെ കു​ടി​ശ്ശി​ക

  • മി​ശ്ര വി​വാ​ഹ ധ​ന​സ​ഹാ​യം -65,12,25,000
  • വി​വാ​ഹ ധ​ന​സ​ഹാ​യം -58,07,00,000
  • ഏ​ക​വ​രു​മാ​ന ദാ​യ​ക​ന്‍റെ മ​ര​ണ​സ​ഹാ​യം -15,56,00,000
  • വി​ദേ​ശ തൊ​ഴി​ൽ സ​ഹാ​യം -5,61,00,000
  • ചി​കി​ത്സാ​സ​ഹാ​യം -3,42,25,500
  • മി​ശ്ര​വി​വാ​ഹ സ​ഹാ​യം (പ​ട്ടി​ക​വ​ർ​ഗം) -91,75,000
Show Full Article
TAGS:Scheduled Caste Welfare Department Welfare Schemes scholorship Idukki News 
News Summary - Welfare schemes in the Scheduled Caste Development Department have been stopped
Next Story