വണ്ടിപ്പെരിയാർ പെൺകുട്ടിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കണം’
text_fieldsവണ്ടിപ്പെരിയാർ: ബാലംസംഗം ചെയ്തു കൊന്ന പിഞ്ചു ബാലികയുടെ കുടുംബത്തിന് നീതി ലഭ്യമാക്കാൻ സർക്കാരും ജുഡീഷ്യറിയും ഇടപെടണമെന്ന് രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ ആവശ്യപ്പെട്ടു.
പൊലീസ് ശേഖരിച്ച തെളിവുകളും പ്രോസിക്യൂഷന്റെ വാദങ്ങളും വിചാരണ കോടതി മുഖവിലക്കെടുത്തില്ലെന്ന് കുടുംബത്തിന് പരാതിയുണ്ട്. കുടുംബത്തിന് വിശ്വാസമുള്ള സ്പെഷൽ പ്രോസിക്കുട്ടറെ നിയമിക്കാൻ സർക്കാർ തയാറാകണം.
കൊല്ലപ്പെട്ട പെൺകുട്ടിയുടെ അക്രമത്തിനിരയായ അച്ഛനെയും മുത്തച്ഛനെയും വീട്ടിലെത്തി ആർ.ജെ.ഡി നേതാക്കൾ സന്ദർശിച്ചു. അഡ്വ. ഫിറോഷ് മാവുങ്കൽ, ദേവരാജൻ പാതിരി, ഷനീർ മഠത്തിൽ, ശ്രീകല വിജയൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.