ലഹരിവസ്തുക്കളുമായി രണ്ടുപേർ അറസ്റ്റിൽ
text_fieldsശ്രവൺതാര, മുഹമ്മദ് ഫവാസ്
പീരുമേട്: വാഗമണ്ണിൽനിന്ന് എം.ഡി.എം.എ, ഹഷീഷ് ഓയിൽ, കഞ്ചാവ് എന്നിവയുമായി രണ്ടുപേർ അറസ്റ്റിൽ. കോഴിക്കോട് സ്വദേശികളായ മുഹമ്മദ് ഫവാസ് (32), ശ്രവൺതാര (24) എന്നിവരാണ് പിടിയിലായത്. ഡെപ്യൂട്ടി എക്സൈസ് കമീഷണർ പ്രിൻസ് ബാബു, അസി. എക്സൈസ് കമീഷണർ പ്രദീപ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ പീരുമേട് എക്സൈസ് റേഞ്ച് സംഘമാണ് പരിശോധന നടത്തിയത്.
2.65 ഗ്രാം എം.ഡി.എം.എ, അഞ്ച് ഗ്രാം കഞ്ചാവ്, 2.970 ഗ്രാം ഹിഷീഷ് ഓയിൽ എന്നിവയും ഇവർ താമസിച്ചിരുന്ന റിസോർട്ടിൽനിന്ന് 3.75 ലക്ഷം രൂപയും കണ്ടെടുത്തു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർമാരായ അമൽരാജ്, മിഥുൻ വിജയ്, സബ് ഇൻസ്പെക്ടർ രാജ്കുമാർ, സി.ഇ.ഒമാരായ ബോണി ചാക്കോ, രാംകുമാർ, ജയരാജ്, കുഞ്ഞുമോൻ, അൻസാർ, സത്യരാജ്, സിന്ധു എന്നിവർ അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ റിമാൻഡ് ചെയ്തു.


