Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightVandiperiyarchevron_rightപ്രളയത്തിൽ മുങ്ങുന്ന...

പ്രളയത്തിൽ മുങ്ങുന്ന സാമൂഹിക​ ആരോഗ്യകേന്ദ്രം; നാട്ടുകാരും ജീവനക്കാരും ആശങ്കയിൽ

text_fields
bookmark_border
പ്രളയത്തിൽ മുങ്ങുന്ന സാമൂഹിക​ ആരോഗ്യകേന്ദ്രം; നാട്ടുകാരും ജീവനക്കാരും ആശങ്കയിൽ
cancel
camera_alt

വെള്ളത്താൽ ചുറ്റപ്പെട്ട സാമൂഹിക ആരോഗ്യകേന്ദ്രം

വണ്ടിപ്പെരിയാർ: മഴക്കാലമായാൽ സ്ഥിരമായി വെള്ളത്തിലാകുന്ന വണ്ടിപ്പെരിയാർ സാമൂഹിക ആരോഗ്യ കേന്ദ്രം സുരക്ഷിത സ്ഥലത്തേക്കുമാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. കൊട്ടാരക്കര-ദിണ്ഡിഗൽ ദേശീയപാതയോരത്ത് ചോറ്റുപാറ പെരിയാർ ​െകെ തോടിനോട് ചേർന്ന് കക്കികവല ചുരക്കുളത്താണ് സാമൂഹിക ആരോഗ്യ കേന്ദ്രം സ്ഥിതിചെയ്യുന്നത്.

മഴക്കാലത്ത് തോട്​ കവിഞ്ഞൊഴുകുന്നതോടെ ആശുപത്രിയും പരിസരവും പൂർണമായും വെള്ളത്തിനടിയിലാവുക പതിവാണ്. പിന്നീട് പൊതുപ്രവർത്തകരുടെ നേതൃത്വത്തിലാണ് വൃത്തിയാക്കുന്നത്. കഴിഞ്ഞ പ്രളയകാലങ്ങളിൽ ലക്ഷക്കണക്കിന് രൂപയുടെ മരുന്നുകളും സാധന സാമഗ്രികളും നശിക്കുകയും ചെയ്തു. വെള്ളംകയറുമ്പോൾ ചികിത്സ തടസ്സപ്പെടുക മാത്രമല്ല രോഗികളെ പുറത്തെത്തിക്കാൻപോലും കഴിയാത്ത അവസ്ഥയാകും.

ആശുപത്രിയിൽ വെള്ളംകയറുന്നത് പതിവായതോടെ സാധാരണക്കാരെ ഇത് ആശങ്കപ്പെടുത്തുകയാണ്. ജീവനക്കാരുടെ കാര്യവും സഹതാപകരമാണ്. ആശുപത്രി സുരക്ഷിതസ്ഥലത്തേക്ക് കാലവർഷത്തിൽ താൽക്കാലികമായെങ്കിലും മാറ്റുന്ന കാര്യം ഉത്തരവാദിത്തപ്പെട്ടവരും ജനപ്രതിനിധികളും ചിന്തിക്കണമെന്നാണ്​ നാട്ടുകാരുടെ ആവശ്യം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Kerala Landslide Kerala Flood Kerala Rain 
Next Story