യുവതിയെ പീഡിപ്പിച്ച കേസ്: കാർ കസ്റ്റഡിയിലെടുത്തു
text_fieldsആലക്കോട്: യുവതിയെ പട്ടാപ്പകൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. നെല്ലിപ്പാറ സ്വദേശിയുടെ മാരുതി കാറാണ് കേസന്വേഷിക്കുന്ന തളിപ്പറമ്പ് ഡിവൈ.എസ്.പി ടി.കെ. രത്നകുമാറിെൻറ നേതൃത്വത്തിൽ നെല്ലിപ്പാറയിൽനിന്ന് കസ്റ്റഡിയിലെടുത്തത്. കേസിൽ പ്രതിയായ യുവാവിെൻറതാണ് കാർ.
കാസർകോട് സ്വദേശിനിയും കാർത്തികപുരത്ത് വിവാഹിതയുമായ 24കാരിയെ കഴിഞ്ഞ ദിവസം കാറിൽ തട്ടിക്കൊണ്ടുപോയി നെല്ലിപ്പാറയിലെത്തിച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് കേസ്.
സംഭവവുമായി ബന്ധപ്പെട്ട് നെല്ലിപ്പാറ സ്വദേശികളായ രണ്ട് യുവാക്കൾക്കെതിരെ കേസെടുത്തിരുന്നു. ഇവർ ഒളിവിലാണ്. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും അേന്വഷിക്കുന്നുണ്ട്.