അഞ്ചരക്കണ്ടി ടൗൺ വികസനത്തിന് 75 കോടി
text_fieldsഅഞ്ചരക്കണ്ടി ടൗൺ
അഞ്ചരക്കണ്ടി: വികസനക്കുതിപ്പിലേക്ക് ഒരുങ്ങാൻ അഞ്ചരക്കണ്ടിയും. സംസ്ഥാന സർക്കാറിന്റെ പുതിയ ബജറ്റിൽ അഞ്ചരക്കണ്ടി ടൗൺ വികസനത്തിന് 75 കോടിയാണ് പ്രഖ്യാപിച്ചത്. നാലു റോഡുകൾ ഒരുമിക്കുന്ന അഞ്ചരക്കണ്ടി ടൗണിന്റെ വികസന പ്രവർത്തനങ്ങളിലേക്കാണ് സർക്കാർ ബജറ്റിലൂടെ 75 കോടി പ്രഖ്യാപിച്ചത്.
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് വിളിപ്പാടകലെയുള്ള അഞ്ചരക്കണ്ടി ടൗണിന്റെ മുഖച്ഛായ മാറുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. മാസങ്ങൾക്ക് മുമ്പ് ടൗൺ വികസനത്തിന് മുന്നോടിയായുള്ള റോഡിന്റെ സർവേ അടക്കമുള്ള അനുബന്ധ പ്രവ്യത്തികൾ നടന്നിരുന്നു. ബജറ്റിലെ പ്രഖ്യാപനത്തിലൂടെ ടൗൺ വികസനം യാഥാർഥ്യമാവുകയെന്ന പ്രതീക്ഷയാണ് കൈവന്നിരിക്കുന്നത്.