അപകടങ്ങൾ തുടർക്കഥയായി അഞ്ചരക്കണ്ടി ജങ്ഷൻ
text_fieldsഅഞ്ചരക്കണ്ടി ജങ്ഷനിൽ അപകടത്തിൽ തകർന്ന ഗുഡ്സ്
ഓട്ടോ ക്രെയിൻ ഉപയോഗിച്ച് മാറ്റുന്നു
അഞ്ചരക്കണ്ടി: അപകടങ്ങൾ തുടർക്കഥയായി അഞ്ചരക്കണ്ടി ജങ്ഷൻ. പരിഹാരം വേണമെന്ന് നാട്ടുകാരും വ്യാപാരികളും. ശനിയാഴ്ച പുലർച്ച നാലിന് ജങ്ഷനിൽ ഗുഡ്സ് ഒട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റിരുന്നു. ജങ്ഷനാണെന്ന് അറിയാതെ അമിതവേഗത്തിൽ എത്തുന്ന വാഹനങ്ങളാണ് മിക്കപ്പോഴും അപകടങ്ങളിൽപെടുന്നത്.
അപകടങ്ങൾ ഏറെയും നടന്നത് രാത്രികളിലാണ്. കഴിഞ്ഞ രണ്ടു വർഷത്തിനിടയിലായി ചെറുതും വലുതുമായ അപകടങ്ങളാണ് ജങ്ഷനിൽ ഉണ്ടായത്. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ യാത്രക്കാരും അപകടത്തിൽപ്പെടാറുണ്ട്. ശനിയാഴ്ച നടന്ന അപകടത്തിൽ ജങ്ഷനിൽ കച്ചവടം ചെയ്യുന്ന ആച്ചിക്കയുടെ മേശയും പൂർണമായും തകർന്നിരുന്നു.
മുഖ്യമന്ത്രിയുടെ മണ്ഡലമായതിനാൽ നാട്ടുകാരും വ്യാപാരികളും പരിഹാരം വേണമെന്നാവശ്യപ്പെട്ട് അധികൃതർക്ക് പരാതി നൽകിയിരുന്നു. എന്നാൽ പരിഹാര നടപടികളൊന്നുംതന്നെ ഉണ്ടായില്ല. താൽക്കാലിക ഹംപ് സംവിധാനമെങ്കിലും വേണമെന്നാണ് നാട്ടുകാർ പറയുന്നത്.