ബി.എൽ.ഒമാർ പറയുന്നു; ഞങ്ങളും മനുഷ്യരാണ്
text_fieldsപ്രതീകാത്മക ചിത്രം
അഞ്ചരക്കണ്ടി: ഹലോ ബി.എൽ.ഒ അല്ലേ, എന്യുമറേഷൻ ഫോമിൽ എഴുതേണ്ട എപ്പിക്ക് നമ്പർ ഏതാ? ഇങ്ങനെ തുടങ്ങും രാവിലെ മുതലുള്ള ബൂത്ത് ലെവൽ ഓഫിസർമാർക്കുള്ള കോളുകൾ. ഇതിന് പുറമെ ഫോമുകൾ മുഴുവൻ വീടുകളിലെത്തിക്കൽ, തിരിച്ചുവാങ്ങിക്കൽ, ഇലക്ഷൻ ആപ്പിലേക്കുള്ള അപ്ഡേഷൻ തീർത്താൽ തീരാത്ത പണികൾ വേറെയും.ആരോടാണ് പരാതി പറയേണ്ടത്? ഒറ്റക്ക് ചെയ്ത് തീർക്കൽ അല്ലാതെ മറ്റ് നിർവാഹമൊന്നുമില്ല.
ബൂത്ത് ലെവൽ ഉദ്യോഗസ്ഥർക്ക് ഒറ്റ സ്വരത്തിൽ പറയാനുള്ളത് തെരഞ്ഞെടുപ്പ് കമീഷന് കനിവുണ്ടാകണം. പൂർത്തിയാക്കേണ്ട തീയതിയിൽ അൽപ്പം സാവാകാശം വേണം. ഫോം വിതരണവും തിരിച്ച് വാങ്ങലും കടമ്പകൾ തന്നെ. ശേഷമുള്ള വലിയ കടമ്പയായ ഇലക്ഷൻ ആപ്പിലേക്കുള്ള എൻട്രർ വർക്കുകളാണ് ഏറെ സമയമെടുക്കുന്നത്.
ഓരോ വോട്ടറുടെയും കൃതൃമായ ഡാറ്റകൾ ആപ്പിൽ പൂർത്തിയാക്കേണ്ടതുണ്ട്. 50 വയസ്സ് കഴിഞ്ഞവരും സ്ത്രീകളുമായ ബി.എൽ.ഒ ജീവനക്കാരാണ് ഏറെ കഷ്ടപ്പെടുന്നത്. അമിത സമ്മർദത്തിലായി കുഴഞ്ഞു വീഴുന്ന ബി.എൽ.ഒമാരുടെ എണ്ണം കൂടിവരികയാണ്. മിക്ക ജീവനക്കാർക്കും ജോലിഭാരം കൊണ്ടു മറ്റൊന്നിനും സമയമില്ലാത്ത സ്ഥിതിയാണ്. ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ അനുസരിക്കുകയല്ലാതെ എന്ത് ചെയ്യാനാകും. തീയതി നീട്ടിവെക്കുമെന്ന പ്രതീക്ഷയിലാണ് ബി.എൽ.ഒന്മാരുമുള്ളത്.


