Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഉജ്ജ്വലം; ശബരിയുടെ...

ഉജ്ജ്വലം; ശബരിയുടെ സർഗജീവിതം

text_fields
bookmark_border
ഉജ്ജ്വലം; ശബരിയുടെ സർഗജീവിതം
cancel

പയ്യന്നൂർ: ചെണ്ടമേളം, നൃത്തം, കായികമത്സരങ്ങൾ ശബരീനാഥിന്റെ സർഗജീവിതം ഇവിടെ ഒതുങ്ങുന്നില്ല. കലയുടെ, കായിക മേഖലയുടെ രംഗത്ത് സജീവ സാന്നിധ്യമായ ഈ എട്ടാം ക്ലാസുകാരന് ലഭിച്ച ഉജ്ജ്വലം പുരസ്കാരം അർഹതക്കുള്ള അംഗീകാരം.

2025 ഫെബ്രുവരിയിൽ കൊച്ചിയിൽ നടന്ന ഡൗൺ സിൻഡ്രോം ദേശീയ ഗെയിംസിൽ ഷോട്ട്പുട്ടിൽ ഒന്നാം സ്ഥാനവും സ്വർണമെഡലും 50 മീറ്റർ ഓട്ടത്തിൽ രണ്ടാം സ്ഥാനവും വെള്ളിമെഡലും നേടി ദേശീയതലത്തിൽ ശ്രദ്ധേയനായി. 2026 ജനുവരിയിൽ ചെന്നൈയിൽ നടന്ന ഏഷ്യാ, പെസഫിക് ഡൗൺ സിൻഡ്രോം ഗെയിംസിൽ കേരളത്തെ പ്രതിനിധാനംചെയ്ത് മത്സരിച്ച ശബരീനാഥ് വെള്ളിമെഡലും രണ്ടാം സ്ഥാനവും നേടി. കായികരംഗത്തെ മികവിനൊപ്പം കലാരംഗത്തും ശബരീനാഥ് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

തലശ്ശേരിയിൽ നടന്ന കേന്ദ്ര സർക്കാറിന്റെ ‘മഴവില്ല്’ പരിപാടിയിൽ നാടോടി നൃത്തത്തിൽ ഒന്നാം സ്ഥാനം നേടി. കണ്ണൂർ ജില്ല സ്പെഷൽ സ്കൂൾ കലോത്സവത്തിലും തിരൂരിൽ നടന്ന സ്പെഷൽ സ്കൂൾ കലോത്സവത്തിലും ചെണ്ടമേളത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. തിരൂരിലെ മത്സരത്തിൽ എ ഗ്രേഡും ലഭിച്ചു. കണ്ണൂരിൽ സാമൂഹികനീതി വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന ഭിന്നശേഷി കലോത്സവത്തിൽ നാടോടിനൃത്തത്തിലും ഒന്നാം സ്ഥാനം നേടി.

ക്ഷേത്രകലാ അക്കാദമിയുടെ അവാർഡുദാന ചടങ്ങിൽ ചെണ്ടമേളം അവതരിപ്പിച്ച ശബരീനാഥിന് പത്മശ്രീ പെരുവനം കുട്ടൻമാരാരും അന്നത്തെ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനും സ്നേഹോപഹാരം നൽകിയിരുന്നു. പയ്യന്നൂർ ബ്രദേഴ്സ് ക്ലബിന്റെ സംസ്ഥാന ഓലപ്പീപ്പി അവാർഡിന്റെ ഭാഗമായി ഭിന്നശേഷി വിഭാഗത്തിൽ ചിറക് പുരസ്കാരവും ശബരീനാഥിനെ തേടിയെത്തി. തിരുവനന്തപുരത്ത് പ്രഫ. ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിലുള്ള ഡിഫറന്റ് ആർട്സ് സെന്ററിൽ സംഘടിപ്പിക്കുന്ന ‘സമ്മോഹൻ’ പരിപാടിയിൽ തുടർച്ചയായി നാലുവർഷമായി നാടോടിനൃത്തം, ചെണ്ടമേളം എന്നീ ഇനങ്ങളിൽ ശബരീനാഥ് പങ്കെടുക്കുന്നുണ്ട്. കണ്ണൂർ ജില്ലയിൽ ചെറുതാഴം മേലതിയടത്തെ സ്വദേശിയായ പി.ടി. പ്രജിത്ത് കുമാറിന്റെ മകനാണ് ശബരീനാഥ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Kannur News Acknowledgment Kerala News 
News Summary - Brilliant; Sabari's creative life
Next Story