ദിവസവും കാലികളെ നഗരത്തിലേക്ക് കയറൂരിവിടുന്നവർക്കെതിരെ നടപടിയില്ല
text_fieldsതലശ്ശേരി റെയിൽവേ സ്റ്റേഷൻ പരിസരത്ത് അലയുന്ന കന്നുകാലികൾ
തലശ്ശേരി: റെയിൽവേ സ്റ്റേഷനും പരിസരവും തെരുവുനായ്ക്കളുടെയും നാൽക്കാലികളുടെയും താവളമാകുന്നു. ട്രെയിൻ എത്തുന്ന സമയങ്ങളിൽ കാലികൾ കൂട്ടത്തോടെ പ്ലാറ്റ് ഫോമിലും പരിസരത്തും അലയുന്നത് സ്ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാർക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ദിവസവും കാലികളെ നഗരത്തിലേക്ക് കയറൂരി വിടുന്നവർക്കെതിരെ നടപടിയില്ല.
രാവിലെ മുതൽ വൈകീട്ട് വരെ റെയിൽവേ സ്റ്റേഷൻ പരിസരവും ബസ് സ്റ്റാൻഡുമുൾപ്പെടെ ഈ മിണ്ടാപ്രാണികൾ മേച്ചിൽപുറമായി മാറ്റുകയാണ്. വാഹനങ്ങൾക്കും ഇവ ഭീഷണിയുയയർത്തുന്നുണ്ട്. നഗരത്തിൽ തിരക്കുള്ള സമയങ്ങളിൽ ലക്കും ലഗാനുമില്ലാതെ നാൽക്കാലികൾ കൂട്ടത്തോടെ സഞ്ചരിക്കുന്നത് ഗതാഗത തടസ്സത്തിനും വഴിയൊരുക്കുന്നു.
നടപടി വേണം
തലശ്ശേരി റെയിൽവേ സ്റ്റേഷനിലും പരിസരത്തും വളർത്തുമൃഗങ്ങൾ കേന്ദ്രീകരിക്കുന്നതിനാൽ ട്രെയിൻ യാത്രക്കാർ ഭീതിയിലാണ്. യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി ആവശ്യമായ നടപടികൾ സ്വീകരിക്കണം.
എൻ. കൃഷ്ണൻ കുട്ടി, ജില്ല പ്രസിഡന്റ്, റോഡ് ആക്സിഡന്റ് ആക്ഷൻ ഫോറം


