Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jun 2026 7:44 AM GMT Updated On
date_range 6 Jun 2026 7:44 AM GMT2.25 കിലോ കഞ്ചാവുമായി ബീഹാർ സ്വദേശി പിടിയിൽ
text_fieldscamera_alt
സന്തോഷ് മോനി
ചക്കരക്കല്ല്: 2.25 കിലോ കഞ്ചാവുമായി ബിഹാർ സ്വദേശി പൊലീസ് പിടിയിൽ. കാവിൻമൂല ടൗണിലെ പള്ളിക്ക് സമീപം വാടകക്ക് താമസിക്കുന്ന സന്തോഷ് മോനി ( 39) ആണ് ചക്കരക്കൽ പൊലീസിന്റെ പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചക്കരക്കൽ പൊലീസും നാർക്കോട്ടിക്ക് സെല്ലും നടത്തിയ തിരച്ചിലിൽ ഇയാളുടെ മുറിയിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്.ചക്കരക്കൽ എസ്.ഐ ഇ.വി. വിനീത്, സി.പി.ഒ മാരായ ലിജു, മുഹമ്മദ് റമീസ് , നിസാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കണ്ണൂർ കോടതി മൂന്ന് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Next Story


