ഷാനവാസിന്റെ മൃതദേഹം ഇന്ന് പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്യും
text_fieldsചക്കരക്കല്ല്: ബംഗളൂരുവിലെ ആശുപത്രിയിൽ മരിച്ച ഇരിവേരി സ്വദേശി ഷാനവാസിന്റെ മൃതദേഹം ചൊവ്വാഴ്ച പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യും. ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തളിപ്പറമ്പ് സബ് ഡിവിഷനൽ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിലാണ് മൃതദേ ഹം പോസ്റ്റ്മോർട്ടം ചെയ്യുന്നത്. കഴിഞ്ഞ മൂന്നുമാസമായി ഇദ്ദേഹത്തിന്റെ ബംഗളൂരുകാരിയായ ഭാര്യ നിയമനടപടികൾ നടത്തിവരുകയായിരുന്നു.
മാർച്ച് 16നാണ് ഷാനവാസ് ബംഗളൂരുവിലെ ആശുപത്രിയിൽ പൈൽസ് ചികിത്സക്കിടെ മരിക്കുന്നത്. ചികിത്സ പിഴവാണ് ഭർത്താവിന്റെ മരണത്തിന് കാരണമെന്ന് ഭാര്യ ആരോപിക്കുന്നു. മൊബൈൽ ടോർച്ച് വെളിച്ചത്തിലാണ് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയത്. ഗുരുതരമായ ചികിത്സ പിഴവാണ് ഷാനവാസിന്റെ മരണത്തിന് കാരണമായതെന്നും ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കണമെന്നും ഷാനവാസിന്റെ ഭാര്യ പറയുന്നു. ബംഗളൂരുവിലെ മരണത്തെ തുടർന്ന് നാട്ടിലെത്തിച്ച ഷാനവാസിന്റെ മൃതദേഹം ഇരിവേരി ജുമാ മസ്ജിദ് ഖബർസ്ഥാനിലാണ് ഖബറടക്കിയത്.


