Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപത്ത് വര്‍ഷത്തിന് ശേഷം...

പത്ത് വര്‍ഷത്തിന് ശേഷം ജില്ല പൊലീസില്‍ സമഗ്ര അഴിച്ചുപണി

text_fields
bookmark_border
Symbolic Image
cancel
camera_alt

പ്രതീകാത്മക ചിത്രം

കണ്ണൂര്‍: പത്ത് വര്‍ഷത്തിന് ശേഷം ജില്ലയിലെ പൊലീസില്‍ സമഗ്ര അഴിച്ചുപണി തുടങ്ങി. ഇതിന്റെ ഭാഗമായി കണ്ണൂര്‍ റൂറല്‍ ജില്ലയില്‍ 180 പൊലീസുകാരെ സ്ഥലംമാറ്റി കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. സിറ്റിയില്‍ 25 പൊലീസ് ഉദ്യോഗസ്ഥരെയും സ്ഥലംമാറ്റിയിട്ടുണ്ട്. സിറ്റിയില്‍ ബാക്കി ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റവും ഇറങ്ങുന്നുണ്ട്.

സി.പി.ഒ മുതല്‍ ഗ്രേഡ് എസ്.ഐമാരുടേതുള്‍പ്പെടെയുള്ളവരുടെ സ്ഥലംമാറ്റ ഉത്തരവാണ് പുറത്തിറങ്ങിയത്. സ്‌പെഷല്‍ ബ്രാഞ്ച്, സ്റ്റേറ്റ് സ്‌പെഷല്‍ ബ്രാഞ്ച്, റൈറ്റര്‍, പി.ആര്‍.ഒ തുടങ്ങിയ തസ്തികകളിലൊക്കെ സമഗ്രമായ അഴിച്ചുപണിയാണ് വരുത്തുന്നത്. ഡിവൈ.എസ്.പി, എസ്.പി ഓഫീസുകളില്‍ പത്ത് വര്‍ഷമായി യൂണിഫോം ഇടാതെ വിവിധ തസ്തികകളില്‍ ജോലി ചെയ്യുന്നവരെ മറ്റ് തസ്തികകളിലേക്ക് മാറ്റും.

പകരം ഇവിടെയൊക്കെ യു.ഡി.എഫ് അനുകൂലികളെ നിയമിക്കുമെന്നാണ് അറിയുന്നത്. ഭരണ മാറ്റത്തിനു ശേഷം പൊലീസിൽ അഴിച്ചു പണി വൈകിയതിനെതിരെ യു.ഡി എഫ് അനുകൂലികളായ പൊലീസുകാരിൽ വലിയ അമർഷമുണ്ടാക്കിയിരുന്നു. കഴിഞ്ഞയാഴ്ച്ച യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡണ്ട് വിജിൽ മോഹൻ മന്ത്രി രമേശ് ചെന്നിത്തലയെ നേരിൽക്കണ്ട് പൊലീസിലെ സ്ഥലംമാറ്റം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പിന്നാലെ മന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് സിറ്റി, റൂറൽ എസ്.പിമാർ സ്ഥലം മാറ്റ ഉത്തരവിറക്കിയത്.

Show Full Article
TAGS:Kerala Police Government of Kerala district police Latest News 
News Summary - Comprehensive restructuring of the district police after ten years
Next Story