Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപാ​പ്പി​നി​ശ്ശേ​രി...

പാ​പ്പി​നി​ശ്ശേ​രി തു​രു​ത്തി​യി​ൽ വീ​ണ്ടും തീ​പി​ടി​ത്തം; മ​ര​ക്ക​മ്പ​നി ക​ത്തി​ന​ശി​ച്ചു

text_fields
bookmark_border
പാ​പ്പി​നി​ശ്ശേ​രി തു​രു​ത്തി​യി​ൽ വീ​ണ്ടും തീ​പി​ടി​ത്തം; മ​ര​ക്ക​മ്പ​നി ക​ത്തി​ന​ശി​ച്ചു
cancel
camera_alt

പാ​പ്പി​നി​ശ്ശേ​രി തു​രു​ത്തി​യി​ലെ ച​മ്പ​ക്ക​ര മ​ര​ക്ക​മ്പ​നി​യി​ൽ ഉ​ണ്ടാ​യ തീ​പി​ടി​ത്തം

പാ​പ്പി​നി​ശ്ശേ​രി: അ​ടി​ക്ക​ടി തീ​പി​ടി​ത്ത​മു​ണ്ടാ​കു​ന്ന പാ​പ്പി​നി​ശ്ശേ​രി തു​രു​ത്തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ച​മ്പ​ക്ക​ര മ​ര​ക്ക​മ്പ​നി​യി​ൽ ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ വ​ൻ തീ​പി​ടി​ത്തം ഉ​ണ്ടാ​യി. പു​ല​ർ​ച്ചെ​യോ​ടെ​യാ​ണ് തീ​പി​ടി​ത്തം ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. ഉ​ണ​ങ്ങി​യ വ​സ്തു​ക്ക​ൾ കൂ​ടു​ത​ലാ​യ​തി​നാ​ൽ തീ ​അ​തി​വേ​ഗം ആ​ളി​പ്പ​ട​ർ​ന്നു. വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ക​ണ്ണൂ​രി​ൽ​നി​ന്ന് മൂ​ന്ന് യൂ​നി​റ്റ് അ​ഗ്നി​ര​ക്ഷാ​സേ​ന സ്ഥ​ല​ത്തെ​ത്തി തീ ​അ​ണ​ക്കാ​ൻ ശ്ര​മം തു​ട​ങ്ങി. പി​ന്നാ​ലെ ത​ല​ശ്ശേ​രി, ത​ളി​പ്പ​റ​മ്പ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​മെ​ത്തി​യ ഓ​രോ യൂ​നി​റ്റു​ക​ൾ​കൂ​ടി ചേ​ർ​ന്ന​തോ​ടെ രാ​വി​ലെ ഒ​മ്പ​തോ​ടെ തീ ​പൂ​ർ​ണ​മാ​യി നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​നാ​യി.

ട​ൺ​ക​ണ​ക്കി​ന് സൂ​ക്ഷി​ച്ചി​രു​ന്ന മ​രാ​ധി​ഷ്ഠി​ത അ​സം​സ്കൃ​ത വ​സ്തു​ക്ക​ളാ​ണ് തീ​പി​ടി​ത്ത​ത്തി​ൽ ക​ത്തി​യ​മ​ർ​ന്ന​ത്. പ്രാ​ഥ​മി​ക ക​ണ​ക്കു​ക​ൾ​പ്ര​കാ​രം ഏ​ക​ദേ​ശം ആ​റു​ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് സം​ഭ​വി​ച്ച​ത്. ക​മ്പ​നി​ക്കു​ള്ളി​ലെ പ്ര​ധാ​ന യ​ന്ത്ര​സാ​മ​ഗ്രി​ക​ൾ തീ​പി​ടി​ത്ത​ത്തി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ട​ത് ആ​ശ്വാ​സ​ക​ര​മാ​യി. വി​വി​ധ ഷി​ഫ്റ്റു​ക​ളി​ലാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ൽ ഒ​രേ​സ​മ​യം പ​ത്തോ​ളം തൊ​ഴി​ലാ​ളി​ക​ൾ ജോ​ലി​ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു.

ക​ണ്ണൂ​ർ ഫ​യ​ർ സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ പി.​വി. പ​വി​ത്ര​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​സി. സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ കെ. ​രാ​ജീ​വ​ൻ, പി.​പി. ജോ​ൺ, ജി.​ഡി. ഫി​ലി​പ്പ് എ​ന്നി​വ​ര​ട​ങ്ങി​യ 20ൽ​പ​രം അ​ഗ്നി​ര​ക്ഷാ​സേ​നാം​ഗ​ങ്ങ​ൾ ചേ​ർ​ന്നാ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്.

Show Full Article
TAGS:fire breaks Pappinisseri timber company 
News Summary - Fire breaks out again in Pappinisseri; Timber company gutted
Next Story